Onam 2021: പിങ്ക് പാലട പ്രഥമൻ,രഹസ്യം ഇതാണ്, ഒാണത്തിന് പരീക്ഷിക്കാം

നിറം മാറി വന്നാൽ ഒരു ഗ്ലാസ് ചൂട് വെളളം ഒഴിച്ച് ഇളക്കി കാരമൽ ലായനി തയ്യാറാക്കി വെക്കുക

Last Updated : Aug 13, 2021, 09:56 PM IST
  • നിറം മാറി വന്നാൽ ഒരു ഗ്ലാസ് ചൂട് വെളളം ഒഴിച്ച് ഇളക്കി കാരമൽ ലായനി തയ്യാറാക്കി വെക്കുക
  • ഇനി കുറുകി വന്ന പായസത്തിലേക്ക് ഈ ലായനി ചേർത്ത് നന്നായി ഇളക്കുക.
  • ശേഷം അൽപം നെയ്യും ഏലക്കാപൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം.
Onam 2021: പിങ്ക് പാലട പ്രഥമൻ,രഹസ്യം ഇതാണ്, ഒാണത്തിന് പരീക്ഷിക്കാം

ഈ ഓണത്തിന് വിഭവസമൃദ്ധമായ സദ്യയുണ്ടാക്കണ്ടേ? ഓണത്തിന് പ്രഥമൻ പായസം എന്ന് പറയുന്ന പോലെ പായസത്തിൽ പ്രഥമൻ പാലട തന്നെ.  എങ്കിൽ ഇത്തവണ സദ്യക്കൊപ്പം പിങ്ക് പാലട പ്രഥമൻ പരീക്ഷിച്ചാലോ?

ആവശ്യമുളള സാധനങ്ങൾ
റൈസ് അട- 3/4 കപ്പ്
പഞ്ചസാര- 1 1/4 കപ്പ്
നെയ്യ്- 2 ടേബിൾ സ്പൂൺ
പാൽ- 2 ലിറ്റർ‌

ഉണ്ടാക്കുന്ന രീതി

ആദ്യം ഒരു പാത്രത്തിൽ 2 ലിറ്റർ വെള്ളം തിളപ്പിക്കുക. അതിലേക്ക് പാലട ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിച്ച് തീ ഓഫ് ചെയ്ത് 30 മിനിറ്റ് അടച്ച് വെക്കുക. ശേഷം വെള്ളം മാറ്റി രണ്ട് മൂന്ന് തവണ തണുത്ത വെളളത്തിൽ കഴുകി വെളളം വാർത്തെടുക്കുക. ഇനി ഉരുളിയിൽ 1 ലിറ്റർ പാലും 1/2 ലിറ്റർ ചൂട് വെള്ളവും ഒഴിച്ച് ചൂടാക്കുക. 

Also ReadDrumstick Leaves: കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, എന്തുകൊണ്ട്?

അതിലേക്ക് നേരത്തെ മാറ്റി വെച്ച പാലട ചേർത്ത് മീഡിയം ഫ്ലെയ്മിൽ നന്നായി വേവിച്ച് കുറുക്കിയെടുക്കുക. കുറുകി വന്നാൽ അതിലേക്ക് 1 ലിറ്റർ പാൽ കൂടെ ചേർക്കുക. ഒപ്പം 1 കപ്പ് പഞ്ചസാരയും ചേർത്ത് ചെറു തീയിൽ ഇളക്കി കൊണ്ടിരിക്കുക. ഈ സമയം മറ്റൊരു പാത്രത്തിൽ 1/4 കപ്പ് പഞ്ചസാരയും 1 സ്പൂൺ വെള്ളവും ചേർത്ത് ഒന്ന് കാരമലൈസ് ചെയ്യുക (പായസത്തിന് പിങ്ക് നിറം ലഭിക്കുവാനാണ് ഇത്. 

ALSO READ: Payasam Making: കിടിലൻ ഗോതമ്പ് പായസം, ഒരു തവണ ഇത് കുടിച്ചു നോക്കൂ 

നിറം മാറി വന്നാൽ ഒരു ഗ്ലാസ് ചൂട് വെളളം ഒഴിച്ച് ഇളക്കി കാരമൽ ലായനി തയ്യാറാക്കി വെക്കുക. ഇനി കുറുകി വന്ന പായസത്തിലേക്ക് ഈ ലായനി ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ പായസം നല്ല പിങ്ക് നിറമായി മാറിയിട്ടുണ്ടാവും. ശേഷം അൽപം നെയ്യും ഏലക്കാപൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം. അവസാനമായി ഒരു പാനിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് കുറച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുത്ത് പായസത്തിലേക്ക് ചേർക്കാം. സ്വാദിഷ്ടമായ പാലടക്കൊപ്പം ചൂട് പപ്പടവും പൊട്ടിച്ച് കഴിക്കാം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News