Onam 2021 : ഓണത്തപ്പനില്ലാതെ ഓണമില്ല; ആരാണ് ഓണത്തപ്പൻ?
തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇത് പാതാളത്തിലേക്ക് മാവേലിയെ ചവിട്ടിതാഴ്ത്തിയ വാമനനാണെന്ന് മറ്റൊരു കൂട്ടർ പറയുന്നത്.
ഓണം എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്ന കാര്യങ്ങളിൽ ചിലതാണ് ഓണപ്പൂക്കളവും ഓണത്തപ്പനും. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നതെന്നാണ് മലയാളികളുടെ സങ്കൽപം. വീടുകളിൽ മണ്ണുകുഴച്ചുണ്ടാക്കി രൂപം ഓണപൂക്കളത്തിന് ഒപ്പം വെക്കാറുണ്ട്. ഇത് ഓണത്തപ്പനാണ് എന്നാണ് സങ്കൽപം. ഓണത്തപ്പനും പേരും ഐതീഹ്യങ്ങളും ഏറെയാണ്.
ഓണത്തപ്പന്റെ മറ്റൊരു പേരാണ് തൃക്കാക്കരയപ്പൻ. ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇത് പാതാളത്തിലേക്ക് മാവേലിയെ ചവിട്ടിതാഴ്ത്തിയ വാമനനാണെന്ന് മറ്റൊരു കൂട്ടർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല തൃക്കാക്കര അമ്പലത്തിൽ ഉത്സവത്തിന് പോകാൻ കഴിയാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കണമെന്നും ആഘോഷങ്ങൾ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പിച്ചതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നതെന്ന് മറ്റൊരു ഐതീഹ്യം.
ALSO READ: Onam Special: തിരുവോണ സദ്യയ്ക്ക് അടിപൊളി പുളിശേരി കൂടിയായാലോ?
തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്തുന്നവരുണ്ട്. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് തുടങ്ങിയവർക്ക് ഒപ്പമാണ് മഹാബലിയെ കുടിയിരുത്തുന്നത്. മഹാബലിയെ തിരുവോണം നാളിലാണ് കുടിയിരുത്തുന്നത്. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക.
ALSO READ: Onam Special: തിരുവോണ സദ്യയ്ക്ക് സ്വാദ് കൂട്ടാൻ സ്പെഷ്യൽ ഓലൻ തയ്യാറാക്കിയാലോ?
കളിമണ്ണ് കൊണ്ടാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച്, നിറം വരുത്താൻ ഐടിക പൊടിയും ചേർത്താണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. 5 തൃക്കാക്കരയപ്പൻമാരെയാണ് സാധാരണയായി കുടിവെക്കുന്നത്. ഉത്രാടദിവസം നാക്കിലയിൽ വേണം ഓണത്തപ്പനെ കുടിയിരുത്താൻ എന്നാണ് വിശ്വാസം. നടുവിൽ ഒരു വലിയ ഓണത്തപ്പനെയും ഇരുഭാഗത്തുമായി രണ്ട കുഞ്ഞ് ഓണത്തപ്പൻമാരെയും കുടിയിരുത്തും.
ALSO READ: Onam 2021 ; ഓണസദ്യ അൽപം കളർഫുള്ളാകൻ Beetroot പച്ചടി, ഇതാ ബീറ്റ്റൂട്ട് പച്ചടിയുടെ രൂചിക്കൂട്ട്
കൂടാതെ ഓണത്തപ്പൻ അരിമാവ് കൊണ്ട് കൃഷ്ണ കിരീടം ഒരുക്കും. പിന്നെ തുമ്പ, ചെമ്പരത്തി, ചെണ്ടുമല്ലി എന്നിവ കൊണ്ട് അലങ്കരിക്കും. ഓണത്തിന് തുമ്പ പൂവും പ്രധാനം ആണല്ലോ? ഇതുകൂടാതെ ഓണത്തപ്പനൊപ്പം ചെമ്പരത്തി പൂവ് ഇക്കിളിൽ കുത്തിവെക്കാറുമുണ്ട്.
ശര്‍ക്കരയും പഴവും തേങ്ങയും ചേർത്തുണ്ടാക്കിയ അട നേദിക്കുന്നതാണ് തൃക്കാക്കരയപ്പന് പ്രിയം എന്നാണ് വിശ്വാസം. ചിലക് അടയിൽ ശർക്കര ചേർക്കാതെ പഞ്ചസാര ചേർത്ത് പൂവടയും നേദിക്കും. ഒന്നാം ഓണം പുത്തൻ അഞ്ചാം ഓണം വരെ ഓണത്തപ്പനെ പൂജിക്കും. എന്നും രാവിലെയും വൈകിട്ടും പൂജിക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...