മലയാളിയുടെ സദ്യയിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പുളിശ്ശേരി. വെള്ളരിക്ക, മാമ്പഴം, പൈനാപ്പിള്‍ എന്നിവയൊക്കെ വച്ച് നമുക്ക് പുളിശ്ശേരി വയ്ക്കാം. ഇവിടെ നമുക്ക് വെള്ളരിക്ക, ഏത്തയ്ക്ക, പൈനാപ്പിള്‍ എന്നിവ ചേർത്ത് പുളിശ്ശേരി എങ്ങനെ തയാറാക്കണമെന്ന് നോക്കാം.
ഓണത്തിന്റെ പ്രധാന ആകര്‍ഷണമായ ഓണസദ്യക്ക് പുളിശ്ശേരി ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ്. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ സ്പെഷ്യല്‍ പുളിശ്ശേരി തയാറാക്കിയല്ലോ. അതിനുള്ള കൂട്ടുകളും തയാറാക്കുന്ന വിധവും നമുക്ക് നോക്കാം..
Also Read: Onam Special: തിരുവോണ സദ്യയ്ക്ക് സ്വാദ് കൂട്ടാൻ സ്പെഷ്യൽ ഓലൻ തയ്യാറാക്കിയാലോ?
ചേരുവകള്‍
വെള്ളരിക്ക/ഏത്തയ്ക്ക/പൈനാപ്പില്‍ (ചെറിയ കഷണങ്ങാക്കിയത്) - 2 ബൗള്‍
തൈര് - 2 ബൗള്‍
പച്ചമുളക് - 2 എണ്ണം
അരപ്പിന് തേങ്ങ ചിരകിയത്- 1½ ബൗള്‍
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
ജീരകം - ½ ടീസ്പൂണ്‍
പച്ചമുളക് - 6 എണ്ണം
ഉപ്പ് - ആവശ്യത്തിന് താളിക്കാന്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - ½ ടീസ്പൂണ്‍
ഉലുവ - ½ ടീസ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
പുളിശ്ശേരി തയ്യാറക്കുന്ന വിധം
പാത്രത്തില്‍ കഷ്ണങ്ങള്‍ ഇട്ട് അതിനു മുകളിലായി വരുന്ന രീതിയില്‍ വെള്ളം ഒഴിച്ച് മഞ്ഞള്‍ പൊടിയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ചിരകിയ തേങ്ങയും മഞ്ഞള്‍ പൊടിയും ജീരകവും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരച്ചുവയ്ക്കുക.
Also Read: Benefits of milk dates: പുരുഷന്മാർ പാലിൽ 2 ഈന്തപ്പഴം കുതിർത്ത് കഴിക്കൂ, ഫലങ്ങൾ നിരവധി!
കഷ്ണങ്ങള്‍ വെന്ത ശേഷം അതില്‍ അരച്ചുവച്ച കൂട്ട് ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കുക. മിക്‌സിയില്‍ അടിച്ചെടുത്ത തൈര് കറിയില്‍ ചേര്‍ത്ത് 1 മിനിട്ട് ചൂടാക്കി തീയില്‍ നിന്നും മാറ്റുക. വെളിച്ചെണ്ണ ഒഴിച്ച് അതില്‍ കടുകും വറ്റല്‍ മുളകും ഉലുവയും കറിവേപ്പിലയും താളിച്ച് കറിയില്‍ ഒഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...