ഓണം അടുത്തു കൊണ്ടിരിക്കുകയാണ്. ഇത്തവണ ഓണ സദ്യയ്ക്ക് എന്തെല്ലാം വേണമെന്ന് ഇപ്പോഴെ ഒന്ന് കണക്കുകൂട്ടി വെച്ചാൽ ആ സമയം ആകുമ്പോഴേക്ക് നമുക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. സദ്യയെന്നാൽ പലർക്കും പലവിധത്തിൽ ആണ്. ഓരോരുത്തരുടേയും സാഹചര്യത്തിനും സൗകര്യങ്ങൾക്കും അനുസരിച്ച് വിഭവങ്ങളുടെ എണ്ണം കൂടാം കുറയാം. മലബാർ ഭാ​ഗത്തേക്ക് ഉള്ളവർക്കെല്ലാം നോൺവെജ് സദ്യയാണ്. അതായാത് വെജിറ്റേറിയൻ വിഭവങ്ങൾക്കൊപ്പം തന്നെ നോൺവെജ് വിഭവങ്ങളും വിളമ്പുന്നു. എന്നാൽ തിരുവിതാംകൂർ ഭാ​ഗത്തിലേക്ക് എത്തുമ്പോൾ പച്ചക്കറി വിഭവങ്ങൾ മാത്രമേ ഇലയിൽ ഉണ്ടാകൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ എല്ലാവരും പൊതുവായി വിളമ്പുന്ന ഒരു വിഭവമാണ് അവിയൽ. സ്ഥലത്തിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അതിന്റെ മട്ടിലും രുചിയിലും ചെറിയ മാറ്റം വരുന്നു എന്നു മാത്രം. അവിയൽ എന്ന പേരു പോലെ തന്നെ എല്ലാവിധ പച്ചക്കറികളും ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം, പാകത്തിൽ ശരിയായ വിധം ഉണ്ടാക്കിയില്ലെങ്കിൽ നമ്മൾ ഉദ്ദേശിച്ച രുചി കിട്ടില്ല. നല്ല നാടൻ രീതിയിൽ അവിയൽ എങ്ങനെ ഉണ്ടാക്കാമെന്ന് പഠിച്ചാലോ? 


അവിയലിന് ആവശ്യമായ ചേരുവകൾ 


ചേന – അരക്കിലോ


പച്ചക്കായ – രണ്ട്


പച്ചപയർ- 150 ​ഗ്രാം


കാരറ്റ് – 150 ഗ്രാം


പാവയ്ക്ക – 50 ഗ്രാം


ALSO READ: ഓണത്തിനൊരു കിടുക്കാച്ചി കൂട്ടുകറിയായാലോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ


പടവലങ്ങ – 100 ഗ്രാം


മുരിങ്ങയ്ക്ക – 100 ഗ്രാം


പച്ചമാങ്ങ – ഒന്ന്


മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ


മുളകുപൊടി – ഒരു ചെറിയ സ്പൂൺ


വെളിച്ചെണ്ണ – അരക്കപ്പ്


ഉപ്പ് – പാകത്തിന്


കറിവേപ്പില – 100 ഗ്രാം.


തൈര് – അരകപ്പ്


തേങ്ങ – ഒന്ന്


ജീരകം – 10 ഗ്രാം


പച്ചമുളക് – 100 ഗ്രാം


വെളിച്ചെണ്ണ – അരക്കപ്പ്


തയാറാക്കുന്ന വിധം


ചേനയും പച്ചക്കായയും ചെറുതാക്കി നീളത്തിൽ അരിയുക. ശേഷം ഇവ രണ്ടും ആദ്യം അടുപ്പിൽ വേവിക്കാനായി വെക്കുക. ശേഷം കാരറ്റ്, പയർ, പാവയ്ക്ക, പടവലങ്ങ, മുരിങ്ങയ്ക്ക, പച്ചമാങ്ങ എന്നിവ ചെറുതായി നീളത്തിൽ അരിഞ്ഞ് ചേനയും കായയും തിളച്ചു വരുമ്പോൾ അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം മുളക് പൊടി മഞ്ഞൾ പൊടി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ഈ പച്ചക്കറികൾ വേവുന്ന നേരത്ത് തേങ്ങയിലേക്ക്  ജീരകം, പച്ചമുളക്,  കറിവേപ്പില എന്നിവ ചേർത്ത് അരയ്ക്കുക. നന്നായി അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കരുത്.


മാത്രമല്ല അരയ്ക്കുമ്പോൾ അധികം വെള്ളവും ചേർക്കേണ്ടതില്ല. ശേഷം ഈ തേങ്ങ വേവിച്ചു വെച്ച പച്ചക്കറിയിലേക്ക് ഇട്ടു കൊടുക്കുക. അതിനു ശേഷം ആ തേങ്ങ ഈ പച്ചക്കറിയിൽ നന്നായി ചേർത്ത് ഇളക്കി കൊടുക്കുക. അതിനൊപ്പം തൈരും ചേർക്കുക. ചെറുതായി തിള വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. അൽപ്പം കറിവേപ്പിലയും ചേർക്കുന്നത് നന്നായിരിക്കും. ശേഷം അടച്ചു വെയ്ക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.