Fenugreek Seeds Side Effects: നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ.  ചെറിയ കയ്പ്പ് രുചി ആണെങ്കിലും കുറഞ്ഞ തോതിൽ ഉപയോഗിച്ചാൽ ഭക്ഷണത്തിന് കൂടുതൽ രുചിയും ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ഉലുവ, കറികളിലും, പച്ചക്കറി വിഭവങ്ങളിലും, നാം സാധാരണ ഉലുവ ചേർക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

AlsoRead:  Horoscope Today, January 19: ഇടവം രാശിക്കാര്‍ പെട്ടെന്ന് ഒരു തീരുമാനവും എടുക്കരുത്; മേടം മുതല്‍ മീനം വരെ, ഇന്നത്തെ രാശിഫലം 


സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനപ്പുറം ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ദിവസവും അല്പം ഉലുവ കഴിക്കുന്നത്‌ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യത്തിനും മുടി വളര്‍ച്ചയ്ക്കും വരെ ഗുണകരമായ ഒന്നാണ് ഉലുവ. 


Also Read:  Calcium Rich Food: എല്ലുകൾക്ക് ബലം, കാൽസ്യത്തിന്‍റെ കുറവ് പരിഹരിക്കും ഈ ഭക്ഷണങ്ങൾ
 
അസിഡിറ്റി പ്രശ്‌നമുള്ളവര്‍ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ, പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഉലുവ. ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവായ ഉലുവയിലെ ആന്‍റിഓക്‌സിഡന്‍റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ക്രമേണ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്നു. 


ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും ഉലുവ സഹായിക്കും. ഉളുവയില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകള്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.  
 
ആയിരം ആരോഗ്യഗുണങ്ങള്‍ ഉണ്ട് എങ്കിലും ചില ആളുകള്‍ ഉലുവ കഴിക്കുന്നത്‌ ആപത്താണ്. അതായത്, ഉയർന്ന രക്തസമ്മർദ്ദ പ്രശ്നമുള്ളവര്‍ ഉലുവ കഴിക്കുന്നത്‌ ഒഴിവാക്കണം. ഉലുവ ഏറെ ഗുണകരമാണ് എങ്കിലും  ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഇത് കഴിക്കുന്നത് ആപത്താണ്. 


ശ്വസന പ്രശ്നം, ആസ്തമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉലുവ കഴിക്കരുത്. ഇത് രോഗം വര്‍ദ്ധിക്കാന്‍ ഇടയാക്കും. 


ഗർഭിണികൾ ഉലുവ കഴിക്കുന്നത്‌ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഉലുവയുടെ പ്രകൃതി ചൂടാണ്. ഇത് രക്തസ്രാവം ഉണ്ടാകാന്‍ ഇടയാക്കാം. 


വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ള അവസരത്തില്‍ ഉലുവ കഴിക്കുന്നത്‌ ഒഴിവാക്കണം. ഇത് പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കാം.


ചർമ്മ അലർജി പ്രശ്നങ്ങൾ ഉള്ളവരും ഉലുവ അധികമായി കഴിക്കരുത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.