Calcium Rich Food: എല്ലുകൾക്ക് ബലം, കാൽസ്യത്തിന്‍റെ കുറവ് പരിഹരിക്കും ഈ ഭക്ഷണങ്ങൾ

Calcium Rich Foods: ശരീരത്തെ എപ്പോഴും ഫിറ്റ് ആക്കി രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ചിട്ടയായ ഭക്ഷണ ശീലങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് നമ്മെ പല രോഗാവസ്ഥയിലേയ്ക്കും നയിക്കും. 

ഇന്ന്, ഒരു പ്രായത്തിന് ശേഷം പലരിലും കണ്ട് വരുന്ന ഒരു പ്രധാന പ്രശ്നമാണ് കാൽസ്യത്തിന്‍റെ കുറവ്. ഇത് പ്രായം മുന്നോട്ടു പോകുന്നതനുസരിച്ച് ഇത് ഏറെ ഗുരുതരമാകാം. എല്ലുകളുടെ ബലക്കുറവ് നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.  

1 /9

ഇന്ന്  സാധാരണ ലഭ്യമാകുന്നതില്‍ ഏറ്റവും പോഷകസമൃദ്ധമായ സമീകൃതാഹാരം എതാണെന്ന് ചോദിച്ചാൽ  ഒരു ഉത്തരമേ ഉള്ളൂ, പാല്‍. കാൽസ്യത്തിന്‍റെ ഏറ്റവും നല്ല ഉറവിടമാണ് പാൽ. ചിലര്‍ പാല്‍ കുടിയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല, ഇത് ശരീരത്തില്‍ കാത്സ്യം കുറയുന്നതിന് വഴിതെളിക്കും. ഒരാള്‍ക്ക് പാലിന്‍റെ രുചി ഇഷ്ടമല്ല എങ്കില്‍ അതിനര്‍ത്ഥം, അയാള്‍ക്ക് പാലിൽ കാണപ്പെടുന്ന സ്വാഭാവിക മധുരമായ ലാക്ടോസിനോട് അലര്‍ജി ഉണ്ട് എന്നതാണ്. അതിനാല്‍, ശരീരത്തിന് വേണ്ട കാത്സ്യം നേടാനായി മറ്റ് പല ഭക്ഷണ പദാര്‍ത്ഥങ്ങളും കഴിക്കേണ്ടത്‌ അനിവാര്യമാണ്. നമ്മുടെ ശരീരത്തില്‍ കാത്സ്യത്തിന്‍റെ കുറവ് നികത്താന്‍ സഹായിയ്ക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം....    

2 /9

ബദാം  (Almonds) ബദാമിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു പഠനമനുസരിച്ച്, ഒരു കപ്പ് ബദാമിൽ 300 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ബദാം മിൽക്ക് ഷേക്ക്, ബദാം ബട്ടർ അല്ലെങ്കിൽ ബദാം കുതിര്‍ത്തും കഴിയ്ക്കാം. 

3 /9

ഇലക്കറികൾ (Green Leaves)  പച്ച ഇലക്കറികൾ പല വിധത്തിലാണ് നമുക്ക് ഗുണം ചെയ്യുന്നത്. പല പച്ച ഇലക്കറികളും കാൽസ്യത്തിന്‍റെ നല്ല ഉറവിടങ്ങളാണ്. ഇലക്കറികൾ കഴിക്കുന്നതിലൂടെ പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറയുന്നു. ചീര കഴിക്കാൻ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. ഇതിലൂടെ ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് ഇല്ലാതാക്കാം. നിങ്ങൾ ആഴ്ചയിൽ 3-4 തവണ ചീര കഴിക്കണം. 99 മില്ലി കാൽസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്.

4 /9

ഓറഞ്ച്  (Orange)  വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസ്യം, അയഡിൻ, അമിനോ ആസിഡുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ള പോഷക സമ്പുഷ്ടമായ പഴമാണ് ഓറഞ്ച്. ദിവസവും ഓറഞ്ച് കഴിക്കുന്നതിലൂടെ ഗുരുതരമായ പല രോഗങ്ങളെയും മറികടക്കാം.

5 /9

കിവി (Kiwi) കിവി ആളുകൾക്ക് വളരെ ഇഷ്ടമാണ്. ഈ പഴം വിറ്റാമിൻ സിയാൽ സമ്പന്നമാണ്. നിങ്ങൾക്ക് ദിവസവും രണ്ടോ മൂന്നോ കിവികഴിക്കാം. ഇത് ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് ഇല്ലാതാക്കുന്നു.

6 /9

എള്ള്  (Sesame Seeds)  പാലില്‍ അടങ്ങിയിരിയ്ക്കുന്നതിലും അധികം കാത്സ്യം എള്ളില്‍ അടങ്ങിയിട്ടുണ്ട്.  ഇത് കൂടാതെ, വിറ്റാമിൻ ബി6, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, ഫൈബർ, ട്രിപ്റ്റോഫാൻ എന്നിവയും എള്ളിൽ അടങ്ങിയിട്ടുണ്ട്. 

7 /9

സോയ പാൽ (Soya Milk) സോയ പാല്‍ ഏറെ പോഷക സമ്പന്നമാണ്.  ഇതില്‍ വിറ്റാമിൻ ഡി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ, ഇതിൽ  കലോറി കുറവായതിനാല്‍ സോയ മിൽക്ക് കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കില്ല. മാത്രമല്ല എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

8 /9

ഓട്‌സ് (Oats)  ഓട്‌സ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് നികത്താം. പ്രഭാതഭക്ഷണത്തിലും വൈകുന്നേരത്തെ ലഘുഭക്ഷണത്തിലും ഓട്സ് കഴിക്കാം. ഓട്‌സ് വയറിനും എല്ലുകൾക്കും ഗുണം ചെയ്യും.

9 /9

ഗ്രീൻ ബീൻസ് (Green Beans)  ഗ്രീൻ ബീൻസ് പ്രോട്ടീൻ, ഫൈബർ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.

You May Like

Sponsored by Taboola