ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നമ്മുടെ കണ്ണുകളെയും തലച്ചോറിനെയും കുഴപ്പത്തിലാക്കുന്ന ഒന്നാണ്. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് അത് നമ്മളെ വിശ്വസിപ്പിക്കും. എന്നാൽ യഥാർത്ഥത്തിലാ‍ അത് അങ്ങനെ ആയിരിക്കില്ല. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വിലയിരുത്താൻ സഹായിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. വലിയ വെല്ലുവിളി നിറഞ്ഞ ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വളരെ വേ​ഗത്തിൽ വൈറലാകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുന്ന അത്തരം ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമിതാ. ഫിലിപ്പിനോ ലേഡി ജെയ മേ ക്രൂസ് പങ്കിട്ട ഈ വൈറൽ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജിൽ ഒരു ഫ്ലോറൽ പാറ്റേൺ റഗ്ഗും ഒരു ചെറിയ വെളുത്ത മേശയും കാണാം. ഒമ്പത് സെക്കൻഡിനുള്ളിൽ ഈ ചിത്രത്തിൽ നിന്ന് ഒരു ഐഫോൺ കമ്ടെത്തുക എന്നതാണ് നിങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി. 


Also Read: Optical Illusion: ഈ സീബ്ര കൂട്ടത്തിനിടയിൽ ഒരു കടുവ മറഞ്ഞിരിപ്പുണ്ട്, 10 സെക്കൻഡിൽ കണ്ടെത്താമോ?


 


ചിത്രത്തിൽ ശ്രദ്ധാപൂർവം നോക്കിയാൽ മാത്രമെ ഐഫോൺ കണ്ടെത്താൻ കഴിയൂ. ഫ്ലോറൽ മാറ്റ് ആയത് കൊണ്ട് തന്നെ ഐഫോൺ കമ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. ഒപ്റ്റിക്കൽ ഇല്യൂഷൻ വെല്ലുവിളികൾ ഇഷ്ടപ്പെടുന്നവരെ ഈ ചിത്രം അമ്പരപ്പിക്കും. നിങ്ങൾ നല്ല നിരീക്ഷണ വൈദ​ഗ്ധ്യമുള്ള വ്യക്തിയാണെങ്കിൽ ഇതിന് ഉത്തരം കണ്ടെത്താനാകും. മറഞ്ഞിരിക്കുന്ന ഐഫോൺ കണ്ടെത്തിയോ? ഇല്ലെങ്കിൽ ഒരു സൂചന നൽകാം. ചിത്രത്തിന്റെ വലത് വശത്താണ് ഐഫോൺ ഉള്ളത്. പൂക്കളുടെ ചിത്രമാണ് ഐഫോണിന്റെ കവറിനം. ഇപ്പോൾ കുറച്ച് കൂടി എളുപ്പമായില്ലേ കണ്ടെത്താൻ. 


ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ചുവടെയുള്ള ചിത്രത്തിൽ ഉത്തരം നൽകിയിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാൽ മേശയുടെ വലത് കാലിന് സമീപം ഫോൺ കാണാം. 



മിക്ക ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും നമ്മുടെ മസ്തിഷ്ക്കത്തെ കബളിപ്പിക്കുന്നതായിരിക്കും. ശാസ്ത്രജ്ഞർ വർഷങ്ങളായി മനുഷ്യ മസ്തിഷ്കത്തിൽ ഒപ്റ്റിക്കൽ ഇല്യൂഷനുകളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കുകയും അവയോട് ഒരു വ്യക്തി എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണിക്കുന്ന വിവിധ പഠനങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഒപ്റ്റിക്കൽ മിഥ്യാധാരണകൾ മികച്ചതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.