Optical Illusion: ഈ സീബ്ര കൂട്ടത്തിനിടയിൽ ഒരു കടുവ മറഞ്ഞിരിപ്പുണ്ട്, 10 സെക്കൻഡിൽ കണ്ടെത്താമോ?

ഒരു കൂട്ടം സീബ്രകൾ ഓടുന്ന ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇത്തരം നിരവധി ഫോട്ടോകൾ വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകാം. എന്നാൽ ഇവ വൈറലാകുമെന്നോ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളായി മാറുമെന്നോ അവർ ചിന്തിച്ചിട്ടുണ്ടാകില്ല.

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 09:24 AM IST
  • ഈ സീബ്ര കൂട്ടത്തിനിടയിൽ ഒരു കടുവ മറഞ്ഞിരിപ്പുണ്ട്.
  • ആ കടുവയെ കണ്ടെത്തുക എന്നതാണ് ഈ ചിത്രത്തിലെ വെല്ലുവിളി.
  • അതും 10 സെക്കൻഡിൽ കണ്ടെത്തണം.
Optical Illusion: ഈ സീബ്ര കൂട്ടത്തിനിടയിൽ ഒരു കടുവ മറഞ്ഞിരിപ്പുണ്ട്, 10 സെക്കൻഡിൽ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇന്റർനെറ്റിൽ ഇവ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. വലിയ വെല്ലുവിളി നിറഞ്ഞ ചിത്രങ്ങളായിരിക്കും വൈറലാകാറുള്ളത്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കളെയോ, മൃ​ഗത്തെയോ, പക്ഷിയെയോ അങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ കഴിയും. അത്തരത്തിൽ വൈറലായ ഒരു ചിത്രമാണ് ചുവടെ കൊടുക്കുന്നത്. കുറേ നാൾ മുമ്പ് തന്നെ ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും വൈറലാകുകയാണ്.

ഒരു കൂട്ടം സീബ്രകൾ ഓടുന്ന ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇത്തരം നിരവധി ഫോട്ടോകൾ വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകാം. എന്നാൽ ഇവ വൈറലാകുമെന്നോ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളായി മാറുമെന്നോ അവർ ചിന്തിച്ചിട്ടുണ്ടാകില്ല. ഈ സീബ്ര കൂട്ടത്തിനിടയിൽ ഒരു കടുവ മറഞ്ഞിരിപ്പുണ്ട്. ആ കടുവയെ കണ്ടെത്തുക എന്നതാണ് ഈ ചിത്രത്തിലെ വെല്ലുവിളി. അതും 10 സെക്കൻഡിൽ കണ്ടെത്തണം. ഇത് ശരിക്കും ഒരു ബ്രെയിൻ ടീസർ തന്നെയാണ്. നമ്മുടെ ചിന്താശേഷിയെയും, എത്രത്തോളം നമ്മൾ ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എല്ലാം പരിശോധിക്കുന്ന ചിത്രമാണിത്. 

Also Read: Optical Illusion: 20 സെക്കൻഡ് മാത്രം... ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ചിത്രശലഭത്തെ കണ്ടെത്താമോ?

 

സീബ്രകൾ ഓടുകയാണെന്ന് ഈ ചിത്രത്തിൽ നിന്ന് മനസിലാകും. ഒരുപക്ഷേ കടുവയിൽ നിന്ന് രക്ഷപ്പെടുന്നതിനാകും ഇവ ഓടുന്നത്. വേട്ടക്കാരനായ കടുവയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സീബ്രകളാണ് ചിത്രത്തിൽ. സീബ്രകളുടെയും കടുവയുടെയും വരകൾ ഒരുപോലെയാണ് എന്ന ഒരു സൂചന നിങ്ങൾക്ക് തരാം. അത് തന്നെയാണ് ഈ ചിത്രത്തിലെ പ്രധാന വെല്ലുവിളിയും. ഈ സൂചന വെച്ച് ഒന്ന് ചിത്രം ശ്രദ്ധിച്ച് നോക്കൂ. ചിലപ്പോൾ നിങ്ങൾക്ക് കണ്ടെത്താൻ ആയേക്കും. 10 സെക്കൻഡിൽ നിങ്ങൾക്കത് കണ്ടെത്താനായോ? ഇല്ലെങ്കിൽ ചില സൂചനകൾ കൂടി നൽകാം.

ചിത്രത്തിന്റെ മുകളിൽ നിന്ന് താഴോട്ട് നോക്കുക. ചിത്രത്തിന്റെ മുകളിൽ വലത് വശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇപ്പോൾ നിങ്ങൾക്ക് കടുവയെ കണ്ടെത്താൻ കഴിഞ്ഞ് കാണും. ഇപ്പോഴും കടുവയെ കണ്ടിട്ടില്ലെങ്കിൽ, ചുവടെയുള്ള ചിത്രം നോക്കുക. 

Viral News: ടോയ്ലെറ്റിൽ ഇ​ഗ്വാനയെ കണ്ട് ഭയന്ന് സ്ത്രീ, പിന്നീട് സംഭവിച്ചത്

വീടിനകത്ത് നിന്നും ടോയ്ലെറ്റിൽ നിന്നുമൊക്കെ പാമ്പുകളെ കണ്ടെത്തുന്ന നിരവധി വാർത്തകൾ നമ്മൾ കാണാറുണ്ട്. വാർത്ത കാണുന്ന നമ്മൾ പോലും പലപ്പോഴും ഇത് കണ്ട് ഷോക്ക് ആകാറുണ്ട്. അപ്പോൾ അത് അനുഭവിക്കുന്നവർ എത്രത്തോളം ഷോക്ക് ആകാറുണ്ടെന്ന് ചിന്തിക്കാറുണ്ടോ? നമ്മൾ അറിയാതെ വീടിനുള്ളിലും ബാത്റൂമിനുള്ളിലുമൊക്കെ ഇവ കയറി ഇരിക്കുമ്പോൾ തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിഞ്ഞ് പോകാറുള്ളത്. 

അമേരിക്കയില ഫ്ലോറിഡയിൽ നിന്നുള്ള ഒരു വാർത്തയും ചിത്രവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടോയ്ലറ്റിനകത്ത് ഒരു ജീവി കയറിപ്പറ്റിയതാണ് ഇവിടെ വാർത്ത. അത് ഏത് ജീവിയാണെന്നായിരിക്കും നിങ്ങളും അത്ഭുതപ്പെടുന്നത്. മിഷേല്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയുടെ വീട്ടിലെ ടോയ്ലറ്റിലാണ് ഈ ജീവിയെ കണ്ടത്. ഇ​ഗ്വാനയാണ് (ഉടുമ്പ്) മിഷേലിന്റെ ടോയ്ലറ്റിൽ കുടുങ്ങിപ്പോയത്. 

ഭക്ഷണം പാകം ചെയ്തതിന് ശേഷം മുകള്‍നിലയില്‍ പോയി ടോയ്ലറ്റ് തുറന്നപ്പോഴാണ് മിഷേൽ അതിനുള്ളിൽ ഇ​ഗ്വാന കുടുങ്ങിയിരിക്കുന്നത് കാണുന്നത്. ഉടൻ തന്നെ ഇവർ ടോയ്ലറ്റ് അടച്ച് പെട്ടെന്ന് അവിടെ നിന്ന് പോവുകയാണ് ചെയ്തത്. എന്നാൽ അപ്പോഴൊന്നും ടോയ്ലറ്റിൽ കുടുങ്ങിയ ആ ജീവി ഏതാണെന്ന് മിഷേലിന് വ്യക്തമായിരുന്നില്ല. തുടർന്ന് വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പിടിക്കുന്ന ഏജന്‍സിയെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയ ശേഷമാണ് ഇത് ഒരു ഉടുമ്പാണെന്ന് (ഇ​ഗ്വാന) അറിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News