നമ്മുടെ കണ്ണുകൾക്കും തലച്ചോറിനും നല്ല രീതിയിലുള്ള വ്യായാമം നൽകുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ നിരീക്ഷണ കഴിവുകൾ നല്ലതിനായി ഉപയോഗിക്കാനുള്ള അവസരത്തോടൊപ്പം ഇത് വിനോദവും പ്രദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.


സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ പല ബ്രെയിൻ ടീസറുകളും നമ്മുടെ കണ്ണിൽ പെടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഏറ്റവും അധികം ആളുകൾ ഉപയോ​ഗിക്കുന്ന ഒരു സാമൂഹിക മാധ്യമമാണ് ഇൻസ്റ്റാ​ഗ്രാം. ഇൻസ്റ്റാ​ഗ്രാമിലും നിരവധി ബ്രെയിൻ ടീസറുകളും ഒപ്റ്റിക്കൽ ഇല്യൂഷനുകളും കാണാം. അവ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ആകർഷിക്കുന്നു. അവയിൽ പലരും ആദ്യം മനസിലാക്കിയെടുക്കാൻ കുറച്ച് സമയമെടുക്കും. പക്ഷേ അവ നമ്മുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും നമ്മുടെ ശ്രദ്ധയുടെ മൂർച്ച കൂട്ടുകയും ചെയ്യുന്നു. ഇവിടെ തന്നിരിക്കുന്ന ചിത്രത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഇൻസ്റ്റാ​ഗ്രാം ലോ​ഗോ കണ്ടെത്തുക എന്നതാണ് പുതിയ ക്രോസ്വേർഡ് പസിൽ. ഇൻസ്റ്റാ​ഗ്രാമിന്റെ ഒരു കൂട്ടം ലോ​ഗോകൾക്കിടയിൽ നിന്ന് വേണം വ്യത്യസ്തമായതിനെ കണ്ടെത്താൻ. 


അഞ്ച് സെക്കൻഡിനുള്ളിൽ കണ്ടെത്തുക എന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന വെല്ലുവിളി. ആദ്യം എല്ലാ ലോഗോയും ഒരുപോലെ തോന്നും. എന്നാൽ ചിത്രം നിങ്ങൾ കൂടുതൽ ശ്രദ്ധിച്ചാൽ ചെറിയ വ്യത്യാസമുള്ള ലോ​ഗോ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. കുറച്ച് പേർക്കെങ്കിലും വേറിട്ട് നിൽക്കുന്ന ലോ​ഗോ കണ്ടെത്താനായെന്ന് വിശ്വസിക്കുന്നു. കണ്ടെത്താൻ കഴിഞ്ഞവർക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ കാഴ്ച ശക്തിയും നിരീക്ഷണ കഴിവും മികച്ചതാണ്. ഇനി കണ്ടെത്താൻ കഴിയാത്തവർക്കായി കാര്യം കുറച്ച് കൂടി ലളിതമാക്കാൻ ഒരു ടിപ്പ് തരാം. ചിത്രത്തിന്റെ സെന്ററിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് വേറിട്ട് നിൽക്കുന്ന ലോഗോ കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുക. 


Also Read: Optical Illusion: ഒന്ന് ശ്രദ്ധിച്ച് നോക്കിക്കേ! ഈ ചിത്രത്തിൽ ഒരു മുയൽ മറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് കാണാമോ?


 


മൂന്നാമത്തെ വരിയിലും അഞ്ചാമത്തെ നിരയിലുമായാണ് ഈ വ്യത്യസ്തമായ ലോ​ഗോയുള്ളത്. മുകളിൽ വലത് കോണിൽ വെളുത്ത പുള്ളി ഇല്ലാത്ത ഒരേയൊരു ലോഗോ ഇതാണ്. ഇപ്പോൾ കണ്ടെത്തിയില്ലേ? ഇല്ലെങ്കിൽ താഴേക്ക് സ്ക്രോൾ ചെയ്യുക. 



നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നമ്മുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന പലതരത്തിലുള്ള ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിലടക്കം നമ്മൾ കാണാറുണ്ട്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങളെന്നും പറയാറുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള സൂചനകൾ പോലും ഇങ്ങനെയുള്ള ചിത്രങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് ശാസ്ത്ര‍ജ്ഞർ പറയുന്നത്. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കിയെടുക്കാൻ സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.