Optical Illusion: അടുത്തിടെയായി നെറ്റിസൺമാരുടെ  ഇഷ്ടമുള്ള ഒന്നാണ്   ഒപ്റ്റിക്കൽ  ഇല്യൂഷന്‍  ചിത്രങ്ങള്‍.  ഇത്തരം ചിത്രങ്ങള്‍ കണ്ട് തല  പുകയ്ക്കുന്നവരും ഏറെയാണ്‌. സോഷ്യല്‍ മീഡിയയില്‍  നിരവധി  ഒപ്റ്റിക്കൽ  ഇല്യൂഷന്‍  ചിത്രങ്ങളാണ് ദിനംപ്രതി എത്തുന്നത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഹോബിയെന്ന നിലയിലാണ് പലരും ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രങ്ങളെ കാണുന്നത്. ചിത്രത്തിലെ ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത്  പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്‌. 


Also Read:  Optical Illusion: പൂന്തോട്ടത്തില്‍ ഒളിച്ചിരിയ്ക്കുന്ന മുയലിനെ കണ്ടെത്താമോ?   


 


ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍  നടത്തിയ കണ്ടെത്തലുകള്‍,  നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. 


Also Read:  Shraddha Murder Case: ശ്രദ്ധയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്ന അതേ മുറിയിൽ  പുതിയ കാമുകിയുമായി Sex..!! അഫ്താബിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


അത്തരത്തിലൊരു  ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഒരു തടാകത്തിന്‍റെ ചിത്രമാണ് ഇത്.  തടാകത്തിന്‍റെ തീരത്ത് ഏറെ മരങ്ങളും തടാകത്തിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന ഉണക്കമരങ്ങളും ചെറിയ പുല്‍ച്ചെടികളും  ഈ ചിത്രത്തില്‍ കാണാം.  


എന്നാല്‍, നാം ഒറ്റ നോട്ടത്തില്‍ കാണുന്ന കാര്യങ്ങള്‍ കൂടാതെ, മറ്റൊന്ന് കൂടി ഈ ചിത്രത്തില്‍ ഉണ്ട്. അത് കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ കണ്ണില്‍ നിന്നും മറഞ്ഞിരിയ്ക്കുന്ന ആ സംഗതി കണ്ടെത്തുക എന്നതാണ് ഈ ചിത്രം നല്‍കുന്ന ചോദ്യം. 


അതായത്, ഈ ചിത്രത്തില്‍ ഒരു മുതല ഒളിച്ചിരിപ്പുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്‌.


ഈ ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന മുതലയെ കണ്ടെത്തുക, അതും നിശ്ചിത സമയത്തിനുള്ളിൽ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതായത് ഈ പസില്‍ ചിത്രം  ഏറെ ബുദ്ധിമുട്ടുള്ള ഒന്നായി കണക്കാക്കപ്പെടുന്നു. 


മരങ്ങളും പുല്ലും കൊണ്ട് ചുറ്റപ്പെട്ട ഒരു തടാകമാണ് ഈ പസിൽ ചിത്രം കാണിക്കുന്നത്. ഈ ചിത്രത്തിൽ എവിടെയോ, ഒരു മുതല അതിന്‍റെ ഇരയെ പതിയിരുന്ന് പിടിക്കാൻ വെള്ളത്തിൽ ഒളിച്ചിരിക്കുന്നു, പക്ഷേ ആ മുതലയെ കണ്ടെത്തുക അത്ര എളുപ്പമല്ല
    
12  സെക്കൻഡിനുള്ളിൽ ഈ ചിത്രത്തില്‍ മുതലയെ കണ്ടെത്താന്‍ നിങ്ങള്‍ പരിശ്രമിക്കുകയാണ് എങ്കില്‍ ഈ ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കുക. കണ്ടെത്താന്‍ കഴിഞ്ഞില്ലേ? ചിത്രത്തില്‍ വലതു വശത്തായി വീണുകിടക്കുന്ന ഉണക്ക മരത്തിന് സമീപത്തേയ്ക്ക് നോക്കൂ, മുതലയുടെ തല വെള്ളത്തിൽ നിന്ന് അൽപ്പം പുറത്തേക്ക് വന്നിരിയ്ക്കുന്നത് നിങ്ങൾക്ക് കാണാം...!! താഴെ തന്നിരിയ്ക്കുന്ന ചിത്രം പരിശോധിക്കുക.... 




 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ