ഒപ്റ്റിക്കൽ ഇല്യൂഷൻ: ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പലപ്പോഴും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാൽ, അവയുടെ പിന്നിലെ യുക്തി മനസ്സിലാക്കാൻ ഭൂരിഭാ​ഗം പേർക്കും താൽപര്യമുണ്ട്. മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. നമ്മുടെ മസ്തിഷ്കം യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും മനസ്സിലാക്കുന്ന ആകർഷകമായ പ്രതിഭാസങ്ങളാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ചുവടെ സൂചിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്താമോ? ഈ ചിത്രത്തിലെ പക്ഷിയെ കണ്ടെത്തുന്നതിന് നിങ്ങൾക്ക് 10 സെക്കൻഡ് സമയം മാത്രമേ ഉള്ളൂ. 10 സെക്കൻഡ് സമയത്തിനുള്ളിൽ ചിത്രത്തിലെ പക്ഷിയെ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കുമോ?



ഒറ്റനോട്ടത്തിൽ പശ്ചാത്തലത്തിൽ ലയിച്ചിരിക്കുന്ന പക്ഷിയെ കണ്ടെത്താൻ പ്രയാസമാണ്. നേരേമറിച്ച്, നല്ല നിരീക്ഷണ പാടവമുള്ള വ്യക്തികൾക്ക് സമയപരിധിക്കുള്ളിൽ പക്ഷിയെ കണ്ടെത്താൻ കഴിയും. നിങ്ങൾക്ക് പക്ഷിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന ചിത്രം പരിശോധിക്കൂ.



മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചിന്റെ പ്രധാന ലക്ഷ്യം നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുകയെന്നതും നിങ്ങളുടെ ധാരണയുടെ നിലവാരം മനസ്സിലാക്കാൻ സഹായിക്കുകയെന്നതുമാണ്. വിവിധ തരത്തിലുള്ള മാനസികാവസ്ഥകൾ മനസ്സിലാക്കുന്നതിന് മനശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷൻസ് ടെസ്റ്റുകൾ നടത്താറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.