Optical Illusion Eye Test: ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്ന് നോക്കുമ്പോൾ ഓരോ വസ്തുവിനും, ചിത്രവുമൊക്കെ വ്യത്യസ്തമായി കാണപ്പെടും. അത്തരം കാര്യങ്ങലെ ഒപ്റ്റിക്കൽ ഇല്യൂഷൻ (Optical Illusion) എന്ന് പറയാം. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ (Cognitive Illusion) എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാലത്ത് ആളുകൾ കൂടുതലും മൊബൈലിലും ലാപ്‌ടോപ്പിലുമൊക്കെ സമയം ചെലവഴിക്കുന്നത്. ഇത് അവരുടെ കണ്ണിനെയും കാഴ്ചയെയും പല തരത്തിൽ ബാധിക്കുന്നു. അങ്ങനെ കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉള്ളതായി നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ ഒന്ന് നോക്കി ഒരു നേത്ര പരിശോധന (Eye Test) നടത്തിക്കളയാം. 


Also Read: Optical Illusion : ഈ ചിത്രത്തിൽ ആദ്യം കണ്ടതെന്ത്? നിങ്ങളുടെ ശരിക്കുള്ള സ്വഭാവം ഈ ചിത്രം പറയും


ഒരു നേത്രപരിശോധന എന്ന നിലയിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നാല് അക്കങ്ങൾ മറഞ്ഞിരിപ്പുണ്ട്. ഈ ചിത്രം നിങ്ങളുടെ കാഴ്ച പരിശോധിക്കുന്നതിനുള്ള ഒരു രസകരമായ മാർഗം മാത്രമാണ്. ചിലപ്പോൾ ഇതിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ കൃത്യമായിരിക്കില്ല. എന്നാൽ ഒരു നേത്ര രോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ നിങ്ങൾക്ക് അറിയാനാകും. ഇനി ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കൂ...


ഏത് 4 നമ്പറുകളാണ് നിങ്ങൾ ആദ്യം കണ്ടത്?


നാല് സംഖ്യകളുടെ മൂന്ന് വ്യത്യസ്ത കോമ്പിനേഷനുകളായിരിക്കും ആളുകൾ ഈ ചിത്രത്തിൽ കാണുന്നത്. 


3246 : ഈ നാല് അക്കങ്ങളാണ് കാണുന്നതെങ്കിൽ നിങ്ങൾ ഹ്രസ്വദൃഷ്ടിയുള്ളവരും അസ്റ്റിഗ്മാറ്റിസം (ഒരു നേത്ര രോ​ഗം) ഉള്ളവരുമാണ്.


3240 : ഈ സംഖ്യകൾ കാണുന്നവർക്ക് അസ്തിഗ്മാറ്റിസം ഉണ്ട്, എന്നാൽ ഹ്രസ്വദൃഷ്ടി ഇല്ല.


1246 : നിങ്ങൾക്ക് ഹ്രസ്വദൃഷ്ടി മാത്രമേ ഉള്ളൂ, ആസ്റ്റിഗ്മാറ്റിസം ഇല്ല.


> ഹ്രസ്വദൃഷ്ടി (മയോപിയ) (Short-sightedness (myopia) - വളരെ സാധാരണമായ ഒരു നേത്രരോഗമാണ്. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാതെ വരുന്ന അവസ്ഥയാണത്.


> അസ്തിഗ്മാറ്റിസം (Astigmatism) എന്നത് കണ്ണിലെ റെറ്റിനയിൽ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാത്തത് മൂലം കണ്ണിനുണ്ടാകുന്ന ഒരു പ്രശ്നമാണ്. ഇങ്ങനെ വരുമ്പോൾ ദൂരക്കാഴ്ചകൾ മങ്ങിയതാകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.