Optical Illusion: കുളിമുറിക്കുള്ളിൽ വച്ച ഹെഡ്ഫോൺ കണ്ടെത്താമോ? ഏഴ് സെക്കൻഡ് മാത്രമാണ് സമയം
Optical Illusion Test: കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ എന്നിങ്ങനെയാണ് വിവിധ തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മസ്തിഷ്കത്തെ കബളിപ്പിക്കുകയും ഒരു വസ്തുവിനെയോ ചിത്രത്തെയോ ദൃശ്യത്തെയോ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നുവെന്ന് പരീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എന്നറിയപ്പെടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പരിഹരിക്കുന്നത് ഭൂരിഭാഗം പേർക്കും വളരെ താൽപര്യമുള്ള കാര്യമാണ്. നിങ്ങൾ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമോയെന്ന് പരീക്ഷിച്ചു നോക്കൂ.
ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ സോപ്പ്, ഹെയർ ഡ്രയർ എന്നിവ വച്ചിരിക്കുന്ന ഒരു ബാത്ത്റൂം നിങ്ങൾക്ക് കാണാൻ കഴിയും. ടോയ്‌ലറ്റ് സീറ്റിനടുത്തുള്ള ഭിത്തിയിൽ വസ്ത്രങ്ങൾ തൂങ്ങിക്കിടക്കുന്നു. വാഷിംഗ് മെഷീനും വാഷ് ബേസിന് സമീപം ടൂത്ത് ബ്രഷ് ഹോൾഡറും വച്ചിട്ടുണ്ട്. എന്നാൽ കുളിമുറിയിൽ എവിടെയോ ഒരു ഹെഡ്‌ഫോൺ സൂക്ഷിച്ചിട്ടുണ്ട്. അത് കണ്ടെത്തുകയെന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. ഏഴ് സെക്കൻഡ് സമയമാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിൽ പരിഹരിക്കുന്നതിന് നിങ്ങൾക്കുള്ളത്. ഏഴ് സെക്കൻഡിനുള്ളിൽ ഹെഡ്ഫോൺ കണ്ടെത്താൻ സാധിക്കുമോ? താഴയുള്ള ചിത്രം നോക്കൂ...
ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഹെഡ്‌ഫോണുകൾ വെറും രണ്ട് ശതമാനം ആളുകൾക്ക് മാത്രമേ കണ്ടെത്താൻ കഴിയൂ എന്നാണ് അവകാശവാദം. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജ് നിങ്ങളുടെ ഐക്യു പരിശോധിക്കുന്നതിനുള്ള മികച്ച മാർഗമാണ്. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ എന്നിങ്ങനെയാണ് വിവിധ തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഹെഡ്ഫോൺ കണ്ടെത്താൻ കഴിഞ്ഞോ. നിങ്ങൾ ചിത്രം ശ്രദ്ധാപൂർവ്വം നോക്കുകയാണെങ്കിൽ, കാബിന്റെ താഴത്തെ ഷെൽഫിൽ ഡിറ്റർജന്റുകൾ സൂക്ഷിച്ചിരിക്കുന്നതിന് പിന്നിൽ ഹെഡ്ഫോണുകൾ മറഞ്ഞിരിക്കുന്നതായി നിങ്ങൾ കാണാൻ സാധിക്കും. നീല നിറത്തിലുള്ള ഹെഡ്‌ഫോണുകൾ നീല പശ്ചാത്തലത്തിലാണിരിക്കുന്നത്. അതിനാൽ തന്നെ ഇത് കണ്ടെത്തുകയെന്നത് കുറച്ച് ബുദ്ധിമുട്ടേറിയതാകും. നിങ്ങൾക്ക് ഇനിയും ഹെഡ്ഫോൺ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഹെഡ്ഫോൺ ഹൈലൈറ്റ് ചെയ്ത താഴെയുള്ള ചിത്രം പരിശോധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...