നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നമ്മുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന പലതരത്തിലുള്ള ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിലടക്കം നമ്മൾ കാണാറുണ്ട്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങളെന്നും പറയാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള സൂചനകൾ പോലും ഇങ്ങനെയുള്ള ചിത്രങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് ശാസ്ത്ര‍ജ്ഞർ പറയുന്നത്. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കിയെടുക്കാൻ സാധിക്കും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ ഈ ചിത്രം വളരെ ലളിതമാണെന്ന് തോന്നുന്നുണ്ടാകും അല്ലേ? ഈ ചിത്രത്തിൽ ഒരു മുയലിന്റെ മുഖം മറഞ്ഞിരിപ്പുണ്ട്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ഒപ്റ്റിക്കൽ ഇല്യൂഷനാണിത്. മറഞ്ഞിരിക്കുന്ന മുയലിന്റെ മുഖം കണ്ടെത്തുക എന്നതാണ് ഇന്ന് നിങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളി. ഇതൊരു പഴയ പെയ്ന്റിം​ഗ് ആണ്. ഒമ്പത് സെക്കൻഡിൽ ഇതിൽ നിന്ന് മുയലിന്റെ മുഖം നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമെങ്കിൽ നിങ്ങൾ ഒരു ജീനിയസ് ആണ്. നിങ്ങളുടെ നിരീക്ഷണ പാടവവും വളരെ വലുതാണ്. 


Also Read: Optical Illusion: 13 സെക്കൻഡിനുള്ളിൽ മറഞ്ഞിരിക്കുന്ന മൂന്ന് മുഖങ്ങൾ കണ്ടെത്താനാകുമോ?


അപ്പോൾ തയാറല്ലേ? ടൈമറുകൾ സെറ്റ് ചെയ്ത് 9 സെക്കൻഡിനുള്ളിൽ മുയലിനെ കണ്ടെത്താൻ തയ്യാറായിക്കോളൂ. ചിത്രം ശ്രദ്ധിച്ച് നോക്കണം. മികച്ച നിരീക്ഷണ വൈദഗ്ധ്യമുള്ള വ്യക്തികൾക്ക് 9 സെക്കൻഡിനുള്ളിൽ മറഞ്ഞിരിക്കുന്ന മുയലിനെ കണ്ടെത്താൻ കഴിയും. ചിത്രത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കൂ, മുയൽ നിങ്ങളുടെ കൺമുന്നിലുണ്ട്. കണ്ടെത്തിയോ? ഇല്ലെങ്കിൽ ഒരു സൂചന നൽകാം. ചിത്രം ഒന്ന് ഇടതുവശത്തേക്ക് ചരിച്ച് നോക്കുക, എന്തെങ്കിലും വ്യത്യാസങ്ങൾ നിങ്ങൾ ശ്രദ്ധയിൽപ്പെട്ടോ? കുറച്ച് പേർക്കെങ്കിലും മുയലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. കണ്ടെത്തിയവർക്ക് അഭിനന്ദനങ്ങൾ. കണ്ടെത്താൻ കഴിയാത്തവർ വിഷമിക്കേണ്ട. മുയലിനെ അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം കാണുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. 



ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നമ്മുടെ കണ്ണുകൾക്കും തലച്ചോറിനും ഒരു നല്ല വ്യായാമമാണ്. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ നിരീക്ഷണ കഴിവുകൾ നല്ല ഉപയോഗത്തിനായി ഉപയോഗിക്കാനുള്ള അവസരത്തോടൊപ്പം വിനോദവും ഇത് പ്രദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.