ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷൻ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉണ്ട്. ആളുകളുടെ മനസിനെ കുഴപ്പത്തിലാക്കുന്ന അല്ലെങ്കിൽ വെല്ലുവിളിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലാത്തതായിട്ടും ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായിട്ടും ഒക്കെ നമുക്ക് ചിലപ്പോൾ നമുക്ക് തോന്നാം. ഒരു ചിത്രത്തെ അല്ലെങ്കിൽ ഏതെങ്കിലും ഒരു കാര്യത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ചൊരു ധാരണയുണ്ടാക്കിയെടുക്കാൻ ഈ ചിത്രങ്ങളിലൂടെ സാധിക്കുന്നു. ഓരോ കാര്യങ്ങൾ ഓരോ വ്യക്തികൾ കാണുന്ന രീതിയിൽ വ്യത്യസ്തതയുണ്ടാകും. നമ്മൾ നോക്കി കാണുന്നത് പോലെയാകില്ല മറ്റൊരാൾ ഒരു കാര്യത്തെ നോക്കി കാണുന്നത്. അതിൽ വ്യത്യാസമുണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചാരത്തിൽ നിൽക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ അത്തരം പല ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മുടെ കണ്ണിൽ പെടാറുണ്ട്. പലതും പെട്ടെന്ന് നമ്മളെ ആകർഷിക്കാറുണ്ട്. പലപ്പോഴും വലിയ ആവേശത്തോടെ തന്നെ നമ്മൾ ഇത്തരം ചിത്രങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. 


Also Read: Optical illusion: നിങ്ങൾ ആത്മവിശ്വാസമുള്ളവരാണോ പ്രതിരോധിക്കുന്നവരാണോ? ഉത്തരം ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പറയും


 


അത്തരത്തിൽ വെല്ലുവിളി നിറഞ്ഞ ഒരു ചിത്രമാണ് ഇവിടെ കൊടുക്കുന്നത്. റെസ്റ്റോറന്റ് സീൻ ആണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ ഒരു പുരുഷനും സ്ത്രീയും റെസ്റ്റോറന്റിൽ അവരുടെ ഡേറ്റിംഗ് നടത്തുന്നു. എന്നാൽ ബില്ലടക്കാൻ വെയ്റ്റർ വന്നപ്പോഴാണ് തന്റെ പേഴ്‌സ് എവിടെയോ നഷ്ടപ്പെട്ടതായി ആ മനുഷ്യന് മനസ്സിലായിത്. ബില്ലുമായി നിൽക്കുന്ന വെയ്റ്റർ അയാളെ സംശയത്തോടെ നോക്കുന്നുണ്ട്. എന്നാൽ റെസ്റ്റോറന്റിൽ എവിടെയോ അയാളുടെ വാലറ്റ് മറഞ്ഞിരിപ്പുണ്ട്. ആ വാലറ്റ് കണ്ട് പിടിക്കുകയെന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. മസ്തിഷ്ക ശക്തി പരിശോധിക്കുന്നതിനുള്ള ഒരു തന്ത്രപരമായ പസിലാണിത്.


ഒരു ശതമാനം ആളുകൾക്ക് മാത്രമേ ഇത് കണ്ടെത്താൻ കഴിയൂ എന്നാണ് അവകാശവാദം. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജ് നിങ്ങളുടെ IQ പരിശോധിക്കുന്നതിനുള്ള മറ്റൊരു രസകരമായ മാർഗമാണ്. 11 സെക്കൻഡിനുള്ളിൽ ഇത് കണ്ടെത്തണം. ഈ ചിത്രം സൂക്ഷ്മമായി പരിശോധിക്കുക. റെസ്റ്റോറന്റിനുള്ളിൽ മറഞ്ഞിരിക്കുന്ന വാലറ്റ് കണ്ടെത്താൻ ശ്രമിക്കുക. ആദ്യം നഷ്ടപ്പെട്ട വാലറ്റ് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. എന്നാൽ നിങ്ങൾ ചിത്രം സൂക്ഷിച്ചുനോക്കിയാൽ, അയാളുടെ വാലറ്റ് സ്ത്രീയുടെ പിന്നിൽ മറഞ്ഞിരിക്കുന്നതായി കാണാൻ സാധിക്കും. ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ വാലറ്റ് സ്ത്രീയുടെ മുടിക്ക് പിന്നിൽ മറഞ്ഞിരിക്കുന്നു:



ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ സഹായിക്കുന്ന ഇത്തരം ചിത്രങ്ങൾ നമ്മുടെ കണ്ണുകൾക്കും മനസിനും മികച്ച ഒരു വ്യായാമം കൂടിയാണ്. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ നിരീക്ഷണ കഴിവുകൾ നല്ലതിനായി ഉപയോഗിക്കാനുള്ള അവസരത്തോടൊപ്പം ഇത് വിനോദവും പ്രദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്.


ഒരുപാട് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ദിവസവും സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. നമുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന പലതരത്തിലുള്ള ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങളെന്നും പറയാറുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.