Optical illusion: നിങ്ങൾ ആത്മവിശ്വാസമുള്ളവരാണോ പ്രതിരോധിക്കുന്നവരാണോ? ഉത്തരം ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പറയും

Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോരുത്തരുടെയും നിരീക്ഷണ വൈദ​ഗ്ധ്യത്തെ വെളിപ്പെടുത്തും. പുതിയ ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 02:07 PM IST
  • ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റ് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുണ്ട്
  • നിങ്ങൾ ആത്മവിശ്വാസമുള്ളയാളാണോ അതോ പ്രതിരോധത്തിലാണോ എന്ന് നിങ്ങൾ ഈ ഒപ്റ്റിക്കൽ ഇല്യൂഷനെ വിലയിരുത്തുന്നതിലൂടെ വ്യക്തമാകുന്നു
Optical illusion: നിങ്ങൾ ആത്മവിശ്വാസമുള്ളവരാണോ പ്രതിരോധിക്കുന്നവരാണോ? ഉത്തരം ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പറയും

ഒപ്റ്റിക്കൽ ഇല്യൂഷൻ മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ്. ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ ഉദ്ദേശ്യം നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ പരിശോധിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്റർനെറ്റിൽ വലിയ തരം​ഗമാണ് സൃഷ്ടിക്കുന്നത്. നിരവധി പേരാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ ചെയ്യാൻ താത്പര്യപ്പെടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം.

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോരുത്തരുടെയും നിരീക്ഷണ വൈദ​ഗ്ധ്യത്തെ വെളിപ്പെടുത്തുന്നതാണ്. ഏറ്റവും പുതിയ ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിങ്ങൾ ആത്മവിശ്വാസമുള്ളയാളാണോ അതോ പ്രതിരോധത്തിലാണോ എന്ന് നിങ്ങൾ ഈ ഒപ്റ്റിക്കൽ ഇല്യൂഷനെ വിലയിരുത്തുന്നതിലൂടെ വ്യക്തമാകുന്നു. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജിൽ നിങ്ങൾ ആദ്യം കാണുന്നത് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്നു. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്?

ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിങ്ങൾ എന്താണ് ആദ്യം കണ്ടത്? ഒരു സ്ത്രീയുടെ ചിത്രമാണോ? അതോ തലയോട്ടിയോ? കഴുത്തിന് പിന്നിൽ കൈവച്ചിരിക്കുന്ന ഒരു സ്ത്രീയെയാണ് നിങ്ങൾ ആദ്യം കണ്ടതെങ്കിൽ നിലവിൽ, നിങ്ങൾക്ക് സജീവമല്ലെന്ന് തോന്നുന്നു, എന്നാൽ നിങ്ങൾ ഒരിക്കലും പ്രവർത്തിക്കില്ല എന്നല്ല ഇതിനർത്ഥം. "നിങ്ങളുടെ ജീവിതത്തെ കാര്യമായി മാറ്റിമറിക്കുന്ന തീരുമാനങ്ങൾ എങ്ങനെ എടുക്കണമെന്ന് പഠിക്കാൻ നിങ്ങൾ താത്പര്യപ്പെടുന്നു. പക്ഷേ റിസ്ക് എടുക്കാൻ നിങ്ങൾ വളരെ ഭയപ്പെടുന്നു," ദി മൈൻഡ്സ് ജേണൽ വിലയിരുത്തുന്നു.

നിങ്ങൾ ഒരു വലിയ തലയോട്ടിയാണ് ചിത്രത്തിൽ ആദ്യം കാണുന്നതെങ്കിൽ "നിങ്ങൾ ഒരു പരുക്കൻ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, എന്നാൽ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും, ഈ സാഹചര്യങ്ങൾ ശക്തിയോടെ നിങ്ങളുടെ അടുക്കൽ വരുമ്പോൾ നിങ്ങൾ അഭിമുഖീകരിക്കുന്നു. ചില ആളുകൾ നിങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്ന ശക്തമായ നേതൃത്വ കഴിവുകളുടെ ഒരു ബോധം നിങ്ങൾ പ്രതിഫലിപ്പിക്കുന്നു," ദി മൈൻഡ്സ് ജേണൽ വിശദമാക്കുന്നു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നിങ്ങൾ ശക്തരാകുകയും തടസ്സങ്ങൾ തകർത്ത് മുന്നോട്ട് പോകാൻ തയ്യാറാവുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News