ഓരോ ചിത്രത്തെയും വിവിധ ആളുകൾ വിവിധ തരത്തിലാണ് കാണുന്നത്. ചില ആളുകൾ ചിത്രങ്ങളെയും അഭിമുഖീകരിക്കുന്ന കാര്യങ്ങളെയും ലോജിക്കലായിയാണ് ചിന്തിക്കുക. എന്നാൽ ചിലർ ചിത്രങ്ങളുടെ ഭംഗിയും കലാവിരുതും ആസ്വദിക്കാനാണ് ഇഷ്ടപ്പെടാറുള്ളത്. അത്കൊണ്ട് തന്നെ ഓരോത്തരും ഓരോ ചിത്രങ്ങളിലും പല കാര്യങ്ങളാണ് കാണാറുള്ളത്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിൽ വിവിധ ആളുകൾ കാണുന്നത് വ്യത്യസ്തമായ കാര്യങ്ങളാകും. ഒരാളുടെ സ്വഭാവവും, ചിന്തിക്കുന്ന രീതിയും ഒക്കെ ഇത്തരം ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഇതിനായി സൈക്കോളജിസ്റ്റുകളും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രൈറ്റ് സൈഡ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ ആദ്യ 5 സെക്കന്റിൽ നിങ്ങൾ കണ്ടത് എന്താണ്. നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം മൂന്ന് കരടികളെയാണ് കണ്ടതെങ്കിൽ നിങ്ങൾ ലോജിക്കലായി ചിന്തിക്കുന്ന ഒരാളാണ്. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശന്ങ്ങളെ അനലറ്റിക്കലായി ചിന്തിച്ച് വളരെ ലോജിക്കലായി പരിഹരിക്കാനാണ് നിങ്ങൾ ശ്രമിക്കാറുള്ളത്. നിങ്ങൾ ആലോചിക്കാതെ ഒരു തീരുമാനവും എടുക്കാറില്ല. കൂടാതെ ഒരു നിയമങ്ങളും തെറ്റിക്കാൻ ഇഷ്ടമില്ലാത്ത ആളായിരിക്കും നിങ്ങൾ. അതേസമയം കരടിക്ക് പകരം നിങ്ങൾ മലനിരകളാണ് ഈ ചിത്രത്തിൽ കാണുന്നതെങ്കിൽ നിങ്ങൾ നിങ്ങളുടെ മനസ് പറയുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരാളാണ്. നിങ്ങളുടെ ജീവിതത്തിൽ മുമ്പുണ്ടായ സംഭവങ്ങളുടെയും നിങ്ങൾക്ക് ഉണ്ടാകുന്ന തോന്നലുകളുടെയും അടിസ്ഥാനത്തിലാണ് നിങ്ങൾ ജീവിതത്തെ അഭിമുഖീകരിക്കുക.


ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പെൺകുട്ടിയെ 5 സെക്കന്റിൽ കണ്ടെത്താമോ?


 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.