നിങ്ങളുടെ തലച്ചോറിന്റെ ശേഷി മനസിലാക്കാൻ പലപ്പോഴും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഇത്തരം ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഏകാഗ്രത കൂട്ടാനും തലച്ചോറിന് ഒരു നല്ല വ്യായാമം ആയും ഒക്കെ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ജീവിതത്തിലെയും, ജോലി സ്ഥലങ്ങളിലെയും ഒക്കെ ടെൻഷനും സ്‌ട്രെസും ഓക്കേ മറക്കാൻ ഈ ചിത്രങ്ങൾ ഉപയോഗിക്കുന്നവരും ഉണ്ട്‌. നിങ്ങളുടെ സ്വഭാവ സവിശേഷതകൾ വ്യക്തിത്വം എന്നിവ മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. തങ്ങളുടെ രോഗികളെ മനസിലാക്കാൻ പലപ്പോഴും സൈക്കോളജിസ്റ്റുകളും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഒരു ചിത്രമാണ്  ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റെഡിറ്റിൽ എം83 ലൈവ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അടുക്കളയുടെ മാർബിളിൽ തീരാത്ത കൌണ്ടർ ടോപ്പിന്റെ ചിത്രമാണിത്. ചിത്രത്തിൽ ഓവനും എന്തോ പാത്രങ്ങളും ഒക്കെയുണ്ട്. എന്നാൽ ഇവിടെ വ്യക്തമായി കാണുന്ന തരത്തിൽ തന്നെ ഒരു സാൻവിച്ച് ഇരിപ്പുണ്ട്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് ഈ സാൻവിച്ച് വെച്ചിരിക്കുന്നത്. ആദ്യ മൂന്ന് സെക്കന്റുകൾക്ക് ഉള്ളിൽ ഈ സാൻവിച്ച് കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. കഴിഞ്ഞില്ലെങ്കിൽ ഒരു സൂചന തരാം. കൗണ്ടർ ടോപ്പിന്റെ അറ്റത്തായി രണ്ട് മൂലയും കൂടിചേരുന്നിടത്താണ് സാൻവിച്ച് വെച്ചിരിക്കുന്നത്. ഇനിയൊന്ന് ശ്രമിച്ച് നോക്കൂ.


ALSO READ: Optical Illusion : നിങ്ങൾ അതിബുദ്ധിമാനാണോ? എങ്കിൽ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന വസ്തുക്കൾ 10 സെക്കന്റിൽ കണ്ടെത്തൂ


സാൻവിച്ച് കാണാം 



   ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.