Optical Illusion: ഒരു മിനിറ്റിനുള്ളിൽ കണ്ടെത്താമോ? ഈ ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ ചിത്രം ഒളിഞ്ഞിരിപ്പുണ്ട്
ചിത്രത്തിലുള്ള ആളുടെ മൂക്കിന്റെ ഭാഗത്തായിട്ട് നോക്കി കഴിഞ്ഞാൽ പുറംതിരിഞ്ഞ് ഇരിക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ കഴിയും. ഒരു തൊപ്പി ധരിച്ചിരിക്കുന്ന പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്.
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ: ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നത് പലപ്പോഴും അത്രയേറെ ശ്രദ്ധയും ബുദ്ധിയും ഏകാഗ്രതയും ഒക്കെ ഉള്ള ഒരു വ്യക്തിക്ക് മാത്രമെ മനസിലാകുകയുള്ളൂ. ഒരു ചിത്രം കാണിച്ചിട്ട് അതിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ, ഒളിഞ്ഞിരിക്കുന്ന സംഖ്യ, ഒളിഞ്ഞിരിക്കുന്ന പക്ഷി, എന്നിവയ കണ്ടെത്തുക എന്ന് പറയുമ്പോൾ മിക്കവാറും ചിത്രങ്ങളിൽ അത് അത്ര എളുപ്പം ആയിരിക്കില്ല. ഒരു മിനിറ്റിനുള്ളിൽ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കുമോ എന്നതാണ് ഇവിടെ തന്നിരിക്കുന്ന ചിത്രം കാണുന്നവരോടുള്ള ചോദ്യം.
പ്രായമായ ഒരു മനുഷ്യന്റെ രൂപം പോലെ തോന്നിക്കുന്നതാണ് ഈ ചിത്രം. ഈ ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ ചിത്രവും ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് പറയുന്നത്. ഒരു മിനിറ്റിനുള്ളിൽ അത് കണ്ടെത്താൻ സാധിക്കുമോ എന്നതാണ് ചോദ്യം. വളരെ ശ്രദ്ധയോടെ നോക്കിയാൽ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പെൺകുട്ടിയെ കാണാൻ കഴിയും.
Also Read: Optical Illusion : 20 സക്കൻഡ് മാത്രം; ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ?
ചിത്രത്തിലെ പെൺകുട്ടിയെ നിങ്ങൾ കണ്ടെത്തിയോ?
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും നമ്മുടെ കണ്ണുകളും തലച്ചോറും തമ്മിലുള്ള വിച്ഛേദനം പരിശോധിക്കാനുള്ള വളരെ രസകരമായ ഒരു മാർഗമാണ്. വളരെ എളുപ്പത്തിൽ ഈ ചിത്രത്തിൽ നിന്നും നിങ്ങൾക്ക് പെൺകുട്ടിയെ കണ്ടെത്താൻ കഴിയും. ഏകാഗ്രതയും ശ്രദ്ധയും ആണ് ഇതിന് ഏറ്റവും അത്യാവശ്യം.
വീണ്ടും ചിത്രം നോക്കൂ!
മേൽപ്പറഞ്ഞ കാര്യങ്ങൾ വച്ച് ഒന്നു കൂടി ഈ ചിത്രത്തിലേക്ക് ശ്രദ്ധിച്ച് നോക്കൂ. നന്നായി ശ്രദ്ധിച്ച ഒരാൾക്ക് ചിത്രത്തിലുള്ള ആളുടെ മൂക്കിന്റെ ഭാഗത്തായിട്ട് നോക്കി കഴിഞ്ഞാൽ പുറംതിരിഞ്ഞ് ഇരിക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ കഴിയും. ഒരു തൊപ്പി ധരിച്ചിരിക്കുന്ന പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. പെൺകുട്ടിയെ മനസിലാക്കി കഴിഞ്ഞാൽ പിന്നെ ആ ചിത്രം മുഴുവൻ നമുക്ക് മറ്റൊന്നായി കാണപ്പെടും. ചിത്രത്തിൽ നമ്മൾ ആദ്യം കാണുന്ന പുരുഷന്റെ കണ്ണുകൾ രണ്ട് കുന്നുകളായി തോന്നും. ആ കുന്നുകളിലേക്ക് പെൺകുട്ടി നോക്കുന്ന പ്രകൃതിയുടെ ഒരു ദൃശ്യം പോലെയാണ് പിന്നീട് ചിത്രം കാണപ്പെടുന്നത്. പുരുഷന്റെ മുടിയായി കാണപ്പെട്ടത് ഒരു വൃക്ഷമായും തോന്നും.
Optical Illusion : 20 സക്കൻഡ് മാത്രം; ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ?
20 സക്കൻഡുകൾ കൊണ്ട് ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന രണ്ടാമത്തെ മൃഗത്തെ നിങ്ങൾ കണ്ടെത്തിയാൽ നിങ്ങൾ മറ്റുള്ളവരിൽ നിന്ന വ്യത്യസ്തനായിരിക്കും. ഒറ്റനോട്ടത്തിൽ ഒരു പക്ഷി വെണ്ണയും (ചീസ്) പിടിച്ച് നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണിത്. എന്നാൽ ഇതിൽ പക്ഷിയെ കൂടാതെ ഒരു മൃഗം ഒളിച്ചിരിപ്പുണ്ട് കണ്ടെത്തുക. ഫോൺ തിരിച്ച് നോക്കിയാൽ നിങ്ങൾക്ക് ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും. അതെ വെണ്ണ കൈയ്യിൽ വെച്ചിരിക്കുന്ന ഒരു കുറുക്കനാണ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...