ഇല്ല്യൂഡേർ എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണ് ഇല്ല്യൂഷൻ. പരിഹസിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്നതാണ് ഇല്ല്യൂഡേർ എന്ന വാക്കിന്റെ അർത്ഥം. മനസിനെ കളിപ്പിക്കുന്ന തരം ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. നമ്മുക്ക് ഒരു വസ്തുവിനെ കുറിച്ച് മനസിലാകുന്നത് നമ്മുടെ ഇന്ദ്രിയങ്ങൾ തലച്ചോറിന് നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ്. എന്നാൽ ഈ വിവരങ്ങൾക്ക് ഒരു വസ്തുവിനെയോ ചിത്രത്തിനെയോ കുറിച്ച് തലച്ചോറിന് ശരിയായ വിവരങ്ങൾ നൽകാൻ കഴിയാത്തപ്പോഴാണ് ചിത്രങ്ങളെ കുറിച്ച് മിഥ്യധാരണകൾ ഉണ്ടാകുന്നത്. എന്നാൽ ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ഒക്കെ മനസിലാക്കാൻ സഹായിക്കാറുണ്ട്. കൂടാതെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്താനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൊയ്ഇല്ല്യൂഷൻസ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണിത്. ഈ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ദഹ് നേടിയിരിക്കുന്നത്. ഒരു ടെന്റിന് മുന്നിൽ നിന്ന് രണ്ട് പേർ സംസാരിക്കുന്ന വീഡിയോയാണ് ഇത്. ഈ ചിത്രത്തിൽ മൂന്ന് മുഖങ്ങൾ ഒളിച്ചിരിപ്പുണ്ട്. ഈ മുഖങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് ആകെ ലഭിക്കുന്ന സമയം 13 സെക്കന്റുകളാണ്. അതിബുദ്ധിമാന്മാർക്ക് മാത്രമേ ഈ മുഖങ്ങൾ കണ്ടെത്താൻ കഴിയൂവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിങ്ങൾക്ക് ഈ മുഖങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ മികച്ച നിരീക്ഷണ പാടവം ഉണ്ടെന്നാണ് അർഥം. നിങ്ങളുടെ കാര്യങ്ങൾ ശരിയായി മനസിലാക്കാനുള്ള കഴിവും ഈ ചിത്രത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഈ മുഖങ്ങൾ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.


ALSO READ: Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ടതെന്ത്? അത് നിങ്ങളുടെ സ്വഭാവം പറയും


മുഖങ്ങൾ കാണാം 



  ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.