അടുത്ത കാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇന്റർനെറ്റിൽ വീണ്ടും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. ഒളിഞ്ഞിരിക്കുന്ന മൃ​ഗങ്ങളെയും പക്ഷികളെയും കണ്ടെത്തുന്ന ചിത്രങ്ങളും മറ്റ് വ്യത്യസ്തമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളുമെല്ലാം വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാകുന്നത്. വലിയ വെല്ലുവിളികളാണ് പല ചിത്രങ്ങളും. വെല്ലുവിളികൾ സ്വീകരിക്കാൻ ആളുകൾ വളരെ അധികം തയാറാണ് എന്നതിന് തെളിവായി കൊണ്ടിരിക്കുകയാണ് ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

നല്ല നിരീക്ഷണ പാടവും വളരെ അധികം ക്ഷമയും ഒക്കെ ഉള്ളവർക്ക് മാത്രമെ ഇത്തരം ചിത്രങ്ങൾ മനസിലാക്കാൻ സാധിക്കൂ. ഒരാളുടെ വ്യക്തിത്വത്തെ പോലും കാണിച്ചുതരുന്ന ചിത്രങ്ങളാണിവ. ചില ചിത്രങ്ങളിൽ നമ്മൾ ആദ്യ നോട്ടത്തിൽ ഒരു കാര്യം കണ്ടുവെന്ന് കരുതുക. എന്നാൽ ആ ചിത്രം വീണ്ടും വീണ്ടും നോക്കുമ്പോൾ നമ്മൾ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മറ്റനവധി കാര്യങ്ങൾ കണ്ടെത്തും. ആശ്ചര്യപ്പെടുത്തുന്നതാണ് പല ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും. 


Also Read: Optical Illusion: ഇത്രയും ഡി കളുടെ ഇടയിൽ എത്ര ബി കണ്ടെത്താൻ പറ്റും ? ശ്രമിക്കൂ


അത്തരത്തിൽ ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കുക. എന്താണ് നിങ്ങൾ കാണുന്നത്?



നിറയെ സൂര്യകാന്തിപ്പൂക്കളുള്ള ഒരു ചിത്രം അല്ലേ? സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ പ്രാണികളെ വേട്ടയാടുന്ന കുറുക്കനും മുയലും കുരുവിയുമൊക്കെയുണ്ട്. ഇവയെ എല്ലാം ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് കാണാൻ കഴിയും. എന്നാൽ ഇവയ്ക്കൊപ്പം മറ്റൊന്ന് കൂടി ഈ ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്താണെന്നല്ലേ? ഒരു ചിത്രശലഭമാണത്. 20 സെക്കൻഡിനുള്ളിൽ ആ ഒളിഞ്ഞിരിക്കുന്ന ചിത്രശലഭത്തെ നിങ്ങൾക്ക് കണ്ടെത്താമോ? കണ്ടെത്തിയാൽ നിങ്ങൾ ഒരു പ്രതിഭയാണെന്നത് വ്യക്തം. കാരണം അത്ര എളുപ്പം ആ ചിത്രശലഭത്തെ കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. ചിത്രം ഒന്നുകൂടി ഒന്ന് ശ്രദ്ധിച്ച് നോക്കിക്കേ...


എന്താ കണ്ടെത്തിയോ? 20 സെക്കൻഡ് കൊണ്ട് നിങ്ങള്‍ക്ക് അതിന് കഴിയുന്നില്ലേ? എങ്കിൽ ഇതാ ചിത്രശലഭത്തെ കണ്ടെത്താുള്ള സൂചനകള്‍ തരാം. സൂര്യകാന്തിപ്പൂക്കളുടെ ഈ ചിത്രത്തിന് മുകളില്‍ ഇടതുവശത്താണ് ചിത്രശലഭം ഉള്ളത്. ഈ ചിത്രശലഭത്തിന് സൂര്യകാന്തിപ്പൂക്കളുടെ മഞ്ഞ ദളങ്ങളോട് സാമ്യമുണ്ട്. ഇപ്പോൾ കണ്ടെത്താൻ കുറച്ച് കൂടി എളുപ്പം ആയില്ലേ. ഇല്ലെങ്കിൽ ചിത്രശലഭം എവിടെയാണെന്നതിന്റെ ഉത്തരം ഇവിടെ നൽകുന്നു.



ഹംഗേറിയന്‍ കലാകാരന്‍ ഗെര്‍ഗെലി ഡുഡാസാണ് ഈ ചിത്രം ആദ്യമായി പങ്കിട്ടത്. അവിശ്വസനീയമാം വിധമാണ് ചിത്രശലഭത്തെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ആളുകൾ കണ്ടെത്താൻ കുറച്ച് പ്രയാസമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.