Optical illusion: 10 സെക്കൻഡുകൾ കൊണ്ട് ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പാണ്ടയെ കണ്ടെത്താൻ സാധിക്കുമോ? വിചാരിക്കുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല. കാരണം പാണ്ടയുടെ അതേ നിറത്തിലുള്ള അഞ്ച് നായകളുടെ ഇടയിൽ നിന്ന് വേണം അതിനെ കണ്ടെത്താൻ. ഇത് ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ്. വളരെ കുറച്ച് പേർക്ക് മാത്രമെ ഈ നായകൾക്കിടയിൽ നിന്നും പാണ്ടയെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. ഒറ്റനോട്ടത്തിൽ പാണ്ടയെ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. അതും 10 സെക്കൻഡിൽ കണ്ടെത്തുക അതിലേറെ ബുദ്ധിമുട്ടാണ്. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്ത് ആകും പാണ്ടയുടെ രൂപം ഒളിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്‍ഫോബെ പ്രസിദ്ധീകരിച്ച ചിത്രമാണിത്. ചിത്രത്തില്‍ അഞ്ച് ഡാല്‍മേഷ്യന്‍ നായകളാണുള്ളത്. ഇതിൽ നിന്ന് വേണം നിങ്ങൾ പാണ്ടയെ കണ്ടെത്താൻ. ബുദ്ധിമുട്ടാണെങ്കിൽ ഒരു സൂചന തരാം. ഇതിലൊരു നായയുടെ ശരീരത്തിലാണ് നിങ്ങൾക്ക് പാണ്ടയെ കാണാൻ സാധിക്കുക. ഇനി ചിത്രം ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ ചിലപ്പോൾ ഉത്തരം കിട്ടിയേക്കും. കുറച്ച് പേർക്കെങ്കിലും പാണ്ടയെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകും. 


Also Read: Optical Illusion: ഈ ചിത്രത്തിലുള്ളവരിൽ ഉയരം കൂടുതൽ ആർക്കാണ്?


 


കണ്ടെത്താത്തവർക്ക് ഒരു സൂചന കൂടി നൽകാം. വലത് സൈഡിൽ നിൽക്കുന്ന നായയുടെ ശരീരത്തിലാണ് പാണ്ടയെ കാണാൻ കഴിയുക. ചിത്രത്തിൽ യഥാർത്ഥത്തിൽ പാണ്ടകളില്ല. നായയുടെ ശരീരത്തിലെ കറുത്ത പാടുകളാണ് പാണ്ടയുടെ രൂപമായി തോന്നുന്നത്. ഇനി ചിത്രം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് പാണ്ടയെ കണ്ടെത്താൻ കഴിയും. ഇനിയും കണ്ടെത്താത്തവർ ചുവടെയുള്ള ചിത്രം നോക്കൂ...



വിഷ്വൽ ഇല്യൂഷൻ എന്നും അറിയപ്പെടുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ വെറും വിനോദത്തിന് മാത്രമുള്ളതല്ല. ഒരു വ്യക്തിയുടെ കണ്ണിനും മസ്തിഷക്കത്തിനുമുള്ള ഒരു എക്സർസൈസ് കൂടിയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ വളരെ ജനപ്രിയമാണ്. ധാരാളം ഒപ്റ്റിക്കൽ ഇല്യൂഷൻ വീഡിയോകളും ചിത്രങ്ങളും ദിനംപ്രതി സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഒരാളുടെ വ്യക്തിത്വവും ഐക്യൂ ലെവലും അവരുടെ ആ​ഗ്രഹങ്ങളെ കുറിച്ചുമെല്ലാം ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്നും മനസിലാകും. എല്ലാ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ചിലപ്പോൾ അത്തരത്തിൽ വ്യക്തിത്വമോ സവിശേഷതയോ ഒന്നും എടുത്ത് കാണിച്ചെന്ന് വരില്ല. ചിലപ്പോൾ ഇവ വെറും ബ്രെയിൻ ടീസറുകൾ മാത്രമാകും. വളരെ വേ​ഗത്തിലാണ് ഇത്തരം ചിത്രങ്ങൾ വൈറലാകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.