Optical Illusion: ഈ ചിത്രത്തിലുള്ളവരിൽ ഉയരം കൂടുതൽ ആർക്കാണ്?

Optical Illusion: ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ മൂന്ന് ആളകളെ കാണാം. ഇതിൽ ഉയരം കൂടുതൽ ആർക്കാണെന്നത് കണ്ടെത്താമോ? 

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 03:51 PM IST
  • ഈ ചിത്രത്തിലെ മൂന്ന് പേർക്കും ഒരേ പൊക്കമാണ്.
  • അവസാനം നിൽക്കുന്ന ആൾക്കാണ് ഉയരം കൂടുതൽ എന്ന് തോന്നിപ്പിക്കുക മാത്രമാണ് ഈ വിഷ്വൽ ഇല്യൂഷൻ ചിത്രം ചെയ്യുന്നത്.
Optical Illusion: ഈ ചിത്രത്തിലുള്ളവരിൽ ഉയരം കൂടുതൽ ആർക്കാണ്?

Optical Illusion Image: ഇല്ലാത്ത കാര്യങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന ഒരുതരം ബ്രെയിൻ ടീസറുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇന്ന് നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. വളരെ വേ​ഗത്തിലാണ് ഇത്തരം ചിത്രങ്ങൾ വൈറലാകുന്നത്. ആളുകൾക്ക് ഇത്തരം ചിത്രങ്ങൾക്ക് ഉത്തരം കണ്ട് പിടിക്കുന്നത് വളരെ താൽപര്യമുള്ള കാര്യമാണ്. 

ഒരാളുടെ വ്യക്തിത്വവും ഐക്യൂ ലെവലും അവരുടെ ആ​ഗ്രഹങ്ങളെ കുറിച്ചുമെല്ലാം ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്നും മനസിലാകും. എല്ലാ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ചിലപ്പോൾ അത്തരത്തിൽ വ്യക്തിത്വമോ സവിശേഷതയോ ഒന്നും എടുത്ത് കാണിച്ചെന്ന് വരില്ല. ചിലപ്പോൾ ഇവ വെറും ബ്രെയിൻ ടീസറുകൾ മാത്രമാകും.

ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ മൂന്ന് ആളകളെ കാണാം. ഇതിൽ ഉയരം കൂടുതൽ ആർക്കാണെന്നത് കണ്ടെത്താമോ? കാവൽ ഭടന്മാരെ പോലുള്ള വേഷം ധരിച്ച മൂന്ന് പേരാണ് ചിത്രത്തിലുള്ളത്. ഇവരുടെ കയ്യിലൊരു തോക്കും ഉണ്ട്. ഓരോ പൊസിഷനിൽ മൂന്ന് പേരെയും നിർത്തിയിരിക്കുകയാണ്. ഇതിൽ ആർക്കാണ് ഏറ്റവും ഉയരം കൂടുതൽ എന്നതാണ് നിങ്ങൾ കണ്ടെത്തേണ്ടത്. ഈ ചിത്രം കാണുന്നവർ ഒറ്റനോട്ടത്തിൽ ഉത്തരം പറയും, മൂന്നാമത് നിൽക്കുന്ന ആൾക്കാണ് ഏറ്റവും ഉയരം ഉള്ളതെന്ന്. അല്ലേ, അതല്ലെ നിങ്ങൾ കമ്ടെത്തിയ ഉത്തരം? 

Also Read: Optical Illusion: ചിത്രത്തിലെ മൂന്നാമത്തെ മൃഗത്തെ കണ്ടെത്താമോ? ഒരു ശതമാനം ആളുകൾ മാത്രമാണ് ഇതിൽ വിജയിച്ചത്

 

ആദ്യത്തെ മനുഷ്യൻ ഒരു കുള്ളനാണെന്നും രണ്ടാമത്തെ മനുഷ്യൻ ആദ്യത്തെ ആലെക്കാൾ അൽപ്പം ഉയരമുള്ളവനാണെന്നും മൂന്നാമത്തെ മനുഷ്യൻ ഏറ്റവും ഉയരമുള്ളവനാണെന്നും ചിന്തിക്കാനാണ് ഇവിടെ തന്നിരിക്കുന്ന ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം നിങ്ങളുടെ തലച്ചോറിനെ പ്രേരിപ്പിക്കുന്നത്. ഈ വിധത്തിൽ തന്നെയാണ് നിങ്ങളും ചിന്തിച്ചതെങ്കിൽ നിങ്ങളുടെ ആ ചിന്തയും ഉത്തരവും തെന്നാണെന്നണ് പറയുന്നത്. കാരണം ഈ ചിത്രത്തിലെ മൂന്ന് പേർക്കും ഒരേ പൊക്കമാണ്. അവസാനം നിൽക്കുന്ന ആൾക്കാണ് ഉയരം കൂടുതൽ എന്ന് തോന്നിപ്പിക്കുക മാത്രമാണ് ഈ വിഷ്വൽ ഇല്യൂഷൻ ചിത്രം ചെയ്യുന്നത്. 

ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇന്ന് കാണാൻ കഴിയും. ഓരോന്നിലും ഓരോ ചോദ്യങ്ങളുമുണ്ടാകും. ചിലപ്പോൾ ഒറ്റനോട്ടത്തിൽ നമ്മൾ കാണുന്നത് മാത്രമായിരിക്കില്ല ആ ചിത്രത്തിലുള്ളത്. വീണ്ടും വീണ്ടും ആ ചിത്രം നിരീക്ഷിച്ചാൽ നമുക്ക് ആ ഒരൊറ്റ ചിത്രത്തിൽ വ്യത്യസ്തമായ നിരവധി കാര്യങ്ങൾ നമുക്ക് കാണാനാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News