ദൃശ്യങ്ങൾ കൊണ്ട് മിഥ്യാധാരണകൾ  ഉണ്ടാക്കി നിങ്ങളുടെ സ്വഭാവങ്ങളും മറ്റും മനസിലാക്കാൻ സഹായിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. പലതരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളുണ്ട്. ഫിസിക്കൽ, സൈക്കോളജിക്കൽ, കോഗിനിറ്റേവ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇല്ല്യൂഷനുകൾ ഉണ്ടാക്കാൻ ചിത്രങ്ങൾക്ക് സാധിക്കാറുണ്ട്. നിങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ പോലും കണ്ടെത്താൻ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ മാനസിക ആരോഗ്ഗ്യ വിദഗ്ദ്ധന്മാരും ഇതിനായി ഈ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ പ്രണയത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്തിനെയാണ് കണ്ടെത്താൻ സഹായിക്കുന്ന ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒലെഗ് ഷുപ്ലിയാക് എന്ന കലാകാരൻ സൃഷ്ടിച്ച ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇത്. പ്രണയത്തിലാകുമ്പോഴും അല്ലെങ്കിൽ  ദീർഘകാല പ്രണയബന്ധങ്ങളിൽ ഏർപ്പെടുമ്പോഴും നിങ്ങളുടെ ഉള്ളിൽ നിങ്ങൾക്ക് പോലും അറിയാതെ മറഞ്ഞിരിക്കുന്ന ചില ഭയങ്ങളെ കണ്ടെത്താൻ ഈ ചിത്രം സഹായിക്കും. ഇത്തരം ചിത്രങ്ങൾ വരക്കുന്നതിൽ ഏറെ പ്രശസ്തി നേടിയിട്ടുള്ള ചിത്രകാരന്മാരിൽ ഒരാളാണ് ഒലെഗ് ഷുപ്ലിയാക്. ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കണ്ടത്?


ALSO READ: Optical Illusion: ഈ പാണ്ടകൾക്കിടയിൽ നിന്നും പട്ടിക്കുട്ടിയെ കണ്ടെത്താമോ? 20 സെക്കൻഡ് മാത്രമാണ് സമയം


ഈ ചിത്രത്തിൽ നിങ്ങൾ  ഒരു മനുഷ്യന്റെ മുഖമാണ് കണ്ടതെങ്കിൽ?



ഈ ചിത്രത്തിൽ നിങ്ങൾ  ഒരു മനുഷ്യന്റെ മുഖമാണ് കണ്ടതെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രണയിതാവിനെ കുറിച്ച് അറിയാത്ത കാര്യങ്ങളാണ് നിങ്ങളെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ കമിതാവ് എന്ത് ചിന്തിക്കുന്നു, നിങ്ങൾക്ക് അറിയാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടോ ഇവയെല്ലാം നിങ്ങളെ ഭയപ്പെടുത്താറുണ്ട്. എന്നാൽ ഇതൊക്കെ മറികടന്ന് നിങ്ങളുടെ കമിതാവിനെ കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്.


ഈ ചിത്രത്തിൽ നിങ്ങൾ  ഒരു ബുക്ക് വായിക്കുന്ന സ്ത്രീയെയാണ് കണ്ടതെങ്കിൽ 


ഈ ചിത്രത്തിൽ നിങ്ങൾ  ഒരു ബുക്ക് വായിക്കുന്ന സ്ത്രീയെയാണ് കണ്ടതെങ്കിൽ നിങ്ങളുടെ കമിതാവിനെ നഷ്ടപ്പെടുമോ എന്നുള്ളതാണ് നിങ്ങളുടെ ഏറ്റവും വലിയ ഭയം. അതിനാൽ തന്നെ നിങ്ങൾ പ്രണയ ബന്ധത്തിൽ നിന്ന് തന്നെ മാറി നിൽക്കാൻ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കും. ഇതിനെ മറികടക്കാൻ നിങ്ങൾ നിരന്തരമായി ശ്രമിക്കണമെന്നാണ് വിദഗ്ദ്ധന്മാരുടെ അഭിപ്രായം.


ഈ ചിത്രത്തിൽ നിങ്ങൾ ഹൂഡി ധരിച്ച ഒരു മനുഷ്യനെയാണ് കണ്ടതെങ്കിൽ 



ഈ ചിത്രത്തിൽ നിങ്ങൾ ഹൂഡി ധരിച്ച ഒരു മനുഷ്യനെയാണ് കണ്ടതെങ്കിൽ 
 നിങ്ങളുടെ പ്രണയിതാവിനെ നിങ്ങൾക്ക് ഉണ്ടായിട്ടുള്ള എന്തെങ്കിലും സ്വഭാവ സവിശേഷതകൾ കാണിക്കാനാണ് പേടിക്കുന്നത്. അത്കൊണ്ട് നിങ്ങളെ അവർ വെറുക്കുമോയെന്നും നിങ്ങൾ ഭയപ്പെടുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.