ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പലപ്പോഴും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാൽ, അവയുടെ പിന്നിലെ യുക്തി മനസ്സിലാക്കാൻ ഭൂരിഭാ​ഗം പേർക്കും താൽപര്യമുണ്ട്. ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. വിനോദത്തിനൊപ്പം സ്കീസോഫ്രീനിയ പോലുള്ള വിവിധ മാനസിക വൈകല്യങ്ങൾ മനസ്സിലാക്കുന്നതിനും ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നടത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാറക്കെട്ടുകളും മരത്തടികളുടെ ചിന്നിച്ചിതറി കിടക്കുന്നതുമായ ഒരു ഔട്ട്ഡോർ ചിത്രമാണ് താഴെ പങ്കുവച്ചിരിക്കുന്നത്. ഈ മരത്തടികൾക്കിടയിൽ ഒരു നായ്ക്കുട്ടി മറഞ്ഞിരിപ്പുണ്ട്. അതിനെ 10 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തണമെന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. വളരെ ശ്രദ്ധാപൂർവം നോക്കിയാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നായയെ കണ്ടെത്താൻ സാധിക്കും.



മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. നമ്മുടെ മസ്തിഷ്കം യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും മനസ്സിലാക്കുന്ന ആകർഷകമായ പ്രതിഭാസങ്ങളാണിത്. അവ പലപ്പോഴും പ്രകൃതിയിലും കാണപ്പെടുന്നു. മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഇവ.


ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചിന്റെ പ്രധാന ലക്ഷ്യം നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുകയെന്നതും നിങ്ങളുടെ ധാരണയുടെ നിലവാരം മനസ്സിലാക്കാൻ സഹായിക്കുകയെന്നതുമാണ്. 10 സെക്കന്റിനുള്ളിൽ നായയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന ചിത്രം പരിശോധിച്ച് നോക്കൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.