Optical Illusion Test: ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും നമ്മളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ചിലത് നമ്മുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയാനും സഹായിക്കുന്നു. നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്. ഇത്തരം ചിത്രങ്ങൾ കാഴ്ചക്കാർക്ക് എപ്പോഴും കൗതുകമാണ്. ഉത്തരം കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇന്ന് ഇവിടെ കൊടുത്തിരിക്കുന്നത്. മറ്റുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പോലെയല്ല ഇത്. കാരണം ഇതിൽ അത്ര പെട്ടെന്ന് നിങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ആയെന്ന് വരില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്ന് മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തണം. അതാണ് ഇതിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളി. 13 സെക്കൻഡിനുള്ളിൽ 1% ആളുകൾക്ക് മാത്രമേ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ആ ഒരു ശതമാനം ആളുകളിൽ നിങ്ങളും ഉണ്ടോ എന്ന് നോക്കാം. ഇലകൾ അധികം ഇല്ലാത്ത ഒരു പഴയ മരത്തിന് സമീപം നിൽക്കുന്ന ഒരു നായയെ ചിത്രത്തിൽ കാണാം. അതിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുക എന്നതാണ് വെല്ലുവിളി.


Also Read: Viral Video: കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി വരിഞ്ഞ് പാമ്പ്, അലറി വിളിച്ച് കുട്ടി - വീഡിയോ കണ്ടാൽ ഞെട്ടും!


ഒറ്റനോട്ടത്തിൽ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുക എന്നത് അസാധ്യമാണ്. അത്രയധികം നിരീക്ഷണവും ഏകാ​ഗ്രതയുമുള്ളവർക്ക് മാത്രമെ അത് കണ്ടെത്താൻ സാധിക്കുകയുള്ളൂ. ചില സൂചനകൾ നൽകാം. ചിത്രത്തിൽ ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നത് നായ ആയതിനാൽ എല്ലാവരുടെയും ശ്രദ്ധ ആ നായയിലേക്ക് ആകും. എന്നാൽ നായയുടെ അടുത്തല്ല പൂച്ച മറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ താഴെ ഭാ​ഗത്തും നിങ്ങൾക്ക് പൂച്ചയെ കണ്ടെത്താനാകില്ല. ചിത്രവും ഒന്ന് കൂടി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക.


ചിത്രത്തിന്റെ മുകൾ ഭാ​ഗത്തായാണ് പൂച്ചയുള്ളത്. മരത്തിന്റെ ശാഖകളുടെ മുകൾ ഭാഗത്തേക്ക് നോക്കുക. ഇപ്പോൾ പൂച്ചയെ കാണാൻ കഴിഞ്ഞോ? ഇല്ലെങ്കിൽ വിഷമിക്കണ്ട. നിങ്ങൾക്കായി ഉത്തരം ചുവടെ കൊടുക്കുന്നു.  അവിടെ നിങ്ങൾ എന്തെങ്കിലും കണ്ടെത്തിയോ എന്ന് നോക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.