Viral Video: കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി വരിഞ്ഞ് പാമ്പ്, അലറി വിളിച്ച് കുട്ടി - വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: കറുപ്പ് നിറത്തിലുള്ള ഒരു പെരുമ്പാമ്പിന്റെ ​വാൽ കുട്ടിയുടെ കഴുത്തിൽ ചുറ്റിയിരിക്കുകയാണ്. കുട്ടി അലറി വിളിക്കുന്നതും വീഡിയോയിൽ കാണാം.

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 12:52 PM IST
  • കുട്ടിയുടെ കഴുത്തിൽ പാമ്പ് ചുറ്റി വരിയുന്നതാണ് വീഡിയോയിൽ.
  • ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്.
  • world_of_snakes_ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Viral Video: കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി വരിഞ്ഞ് പാമ്പ്, അലറി വിളിച്ച് കുട്ടി - വീഡിയോ കണ്ടാൽ ഞെട്ടും!

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. ചില സമയങ്ങളിൽ വൈറലാകുന്ന വീഡിയോ കണ്ടാൽ നമ്മൾ അത്ഭുതപ്പെടും എന്നാൽ ചിലത് കണ്ടാലോ പേടിച്ച് പോകുകയും ചെയ്യും. ഇപ്പോൾ ഇവിടെ വൈറലാകുന്ന ഒരു വീഡിയോ ശരിക്കും നമ്മളെ ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ കഴുത്തിൽ പാമ്പ് ചുറ്റി വരിയുന്നതാണ് വീഡിയോയിൽ. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്.

ഒരു വീടിനുള്ളിൽ വെച്ചാണ് ഈ സംഭവം നടക്കുന്നതെന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. കറുപ്പ് നിറത്തിലുള്ള ഒരു പെരുമ്പാമ്പിന്റെ ​വാൽ കുട്ടിയുടെ കഴുത്തിൽ ചുറ്റിയിരിക്കുകയാണ്. കുട്ടി അലറി വിളിക്കുന്നതും വീഡിയോയിൽ കാണാം. ഇത് കാണുന്ന ഏതൊരാളുടെ നെഞ്ചിൽ ഒരു പേടി ഉണ്ടാകും. കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയാണ് കാണുന്ന ഏതൊരാളുടെയും മനസിലുണ്ടാകുക. എന്നാൽ കുട്ടി അലറി വിളിക്കുന്നുണ്ടെങ്കിലും അതിന് വലിയ പേടിയില്ല എന്ന് തന്നെയാണ് മനസിലാകുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  (@world_of_snakes_)

Also Read: Viral Video: മുതലയും മനുഷ്യനും തമ്മിൽ മൽപ്പിടിത്തം, പിന്നീട് സംഭവിച്ചത് - വൈറലായി വീഡിയോ

പെരുമ്പാമ്പും കുട്ടിയെ ഒരു വിധത്തിലും ഉപദ്രവിക്കുന്നില്ല. കൃത്യമായ ​ഗൈഡൻസോട് കൂടിയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. കുട്ടികളെ കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യിപ്പിക്കരുതെന്നാണ് മിക്ക ആളുകളും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. world_of_snakes_ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ കണ്ട് കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News