Optical Illussion : നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണെന്ന് അറിയണോ?
ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതി, നിറങ്ങളുടെ വ്യത്യാസം, പ്രകാശ സ്രോതസ്സുകളുടെ രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലോക്കെ തന്നെ ശ്രദ്ധ നേടുന്നത് ഇത്തരത്തിലുള്ള ചിത്രങ്ങളാണ്. ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതി, നിറങ്ങളുടെ വ്യത്യാസം, പ്രകാശ സ്രോതസ്സുകളുടെ രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും, നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.
ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ
നിങ്ങൾ ആദ്യം ഒരു പെൺകുട്ടിയെയാണ് കണ്ടതെങ്കിൽ
നിങ്ങൾ ഒരു പെൺകുട്ടി മരത്തിന് ചുവട്ടിൽ ഇരിക്കുന്നതാണ് ആദ്യം ശ്രദ്ധിച്ചതെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഭീതികൾ നിങ്ങളുടെ ബാല്യക്കാലവുമായി ബന്ധപ്പെട്ടതാണ്. ചെറുപ്പക്കാലത്ത് ഉണ്ടാകുന്ന സംഭവങ്ങൾ മനസ്സിൽ തങ്ങി നിലക്കാനും, ഭീതിയുണ്ടാക്കാനും സാധ്യത കൂടുതലാണ്. നിങ്ങളുടെ അമ്മയോടോ, അച്ഛനോടോ കുറച്ച് സമയം ചിലവഴിക്കുന്നത് ഈ ഭീതികളിൽ നിന്ന് നിങ്ങളെ രക്ഷപ്പെടാൻ സഹായിക്കും. കൂടാതെ നിങ്ങളുടെ ഏറ്റവും വലിയ ഭയം തീരുമാനങ്ങൾ എടുക്കാനും, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ആയിരിക്കും.
ALSO READ: Optical Illusion: നിങ്ങൾക്ക് പറ്റിയ ജോലിയേതാണെന്ന് ഈ ചിത്രത്തിൽ നിന്ന് കണ്ടെത്താം
നിങ്ങൾ ഒരു പൂമ്പാറ്റയെയാണ് കണ്ടതെങ്കിൽ
നിങ്ങൾ ഒരു പൂമ്പാറ്റയെയാണ് ആദ്യം കണ്ടതെങ്കിൽ നിങ്ങളുടെ ഭയം മരണത്തെ കുറിച്ചും ജീവിതത്തിലെ അവസരങ്ങൾ നഷ്ടപ്പെട്ട് പോകുന്നതിനെ കുറിച്ചുമാണ്. വിദഗ്തർ അഭിപ്രായപ്പെടുന്നതനുസരിച്ച് പൂമ്പാറ്റ ഒരു ശുഭലക്ഷണമാണെങ്കിലും, ചില സമയങ്ങളിൽ അതിനൊരു നെഗറ്റീവ് വശവുമുണ്ട്. ജീവിതത്തിലെ പുതിയ തുടക്കങ്ങളെയും, മാറ്റങ്ങളെയും ചിത്രശലഭങ്ങൾ സൂചിപ്പിക്കാറുണ്ട്. പ്രധാനമായും നിങ്ങളുടെ പ്രണയിക്കപ്പെടാനുള്ള ഭയമാണ് ഇത് സൂചിപ്പിക്കുന്നത്.
നിങ്ങൾ സ്ട്രോബെറിയാണ് കണ്ടതെങ്കിൽ
നിങ്ങൾ സ്ട്രോബെറിയാണ് കണ്ടതെങ്കിൽ അത് നിങ്ങളുടെ ഹൃദയത്തെയാണ് സൂചിപ്പിക്കുന്നത്. പ്രണയത്തെ തുടർന്ന് ഉണ്ടാകുന്ന വേദനയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം. അഡോണിസിന്റെ മരണത്തെ തുടർന്ന് നിർത്താതെ കരഞ്ഞ വീനസ് ദേവതയുടെ കണ്ണുനീരാണ് സ്ട്രോബെറി എന്നാണ് ഐതിഹ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...