Orange: നിങ്ങൾ അമിതമായി ഓറഞ്ച് കഴിക്കാറുണ്ടോ? ഈ പാർശ്വഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം!
Oranges Side Effects: അമിതമായി ഓറഞ്ച് കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
പലർക്കും ഏറെ ഇഷ്ടമുള്ള പഴവർഗങ്ങളിലൊന്നാണ് ഓറഞ്ച്. പ്രായഭേദമില്ലാതെ ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഓറഞ്ച് കഴിക്കാൻ ഇഷ്ടമാണ്. മധുരവും നേർത്ത പുളിയും ചേർന്ന ഓറഞ്ചിന്റെ സ്വാദ് കുട്ടികൾക്കും ഏറെ പ്രിയങ്കരമാണ്. ദിവസവും ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും നൽകുന്നു.
വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ എ, ബി, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ഓറഞ്ചിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന പോഷകമൂല്യമുള്ളതിനാൽ പലരും ഓറഞ്ച് അമിതമായി കഴിക്കാറുണ്ട്. എന്നാൽ, അമിതമായി ഇത് കഴിക്കുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഓറഞ്ച് അമിതമായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: ലോക ഗർഭനിരോധന ദിനം; ചരിത്രവും പ്രാധാന്യവും അറിയാം
അസിഡിറ്റി
അമിതമായി ഓറഞ്ച് കഴിക്കുന്നത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ വയറ്റിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾക്ക് സാധ്യത
വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ ഓറഞ്ച് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ള ആളുകൾ അമിത അളവിൽ ഓറഞ്ച് കഴിച്ചാൽ ഗുരുതരമായ, വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പല്ലുകൾക്ക് കേടുപാടുകൾ
ഓറഞ്ച് അമിതമായി കഴിക്കുന്നത് മൂലം പലരിലും പല്ലുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഓറഞ്ചിലെ ആസിഡ് പല്ലിന്റെ ഇനാമലിൽ അടങ്ങിയിരിക്കുന്ന കാൽസ്യവുമായി ചേരും. ഇത് പല്ലിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.
വയറുവേദന
ഓറഞ്ചിൽ നാരുകൾ കൂടുതലാണ്. അതിനാൽ ഇവ ദിവസവും കഴിക്കുന്നത് മൂലം ദഹനക്കേട്, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ദിവസവും ഓറഞ്ച് കഴിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും രണ്ടെണ്ണം മാത്രം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...