വേനൽക്കാലത്ത് ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനം ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ്. ഇതിനായി വിവിധ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഫലമാണ് പപ്പായ. ശരീരഭാരം കുറയ്ക്കുന്നത് മുതൽ ഹൃദയാരോഗ്യം മികച്ചാക്കുന്നത് വരെ നിരവധിയാണ് പപ്പായയുടെ ​ഗുണങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ദിവസം ആരംഭിക്കുന്നതിനും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതിനും പപ്പായ മികച്ചതാണ്. വെറുംവയറ്റിൽ പപ്പായ കഴിക്കുന്നതുകൊണ്ടുള്ള ​ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.


പപ്പായ വയറിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. ഇത് വയറുവേദനയെ പ്രതിരോധിക്കുന്നു. കാരണം, പപ്പായയിൽ ഡി-ബ്ലോട്ടിംഗ് ഡൈജസ്റ്റീവ് എൻസൈം ആയ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്. നാരുകളും പ്രോട്ടീനും വിഘടിപ്പിക്കാൻ പപ്പെയ്ൻ നിങ്ങളെ സഹായിക്കുന്നു. അതിനാൽ ഇത് ദഹനത്തിന് മികച്ചതാണ്.


പപ്പായ മുടിയ്ക്ക് ജലാംശം നൽകുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. പപ്പായയിലെ വിറ്റാമിൻ എ നിങ്ങളുടെ തലയോട്ടിയിൽ സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ മുടിയിൽ ​ഗുണകരമായ സ്വാധീനം ചെലുത്തുന്നു. ഇത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു.


ALSO READ: New Health Trend: രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ ഹൃദയാരോ​ഗ്യം മികച്ചതാക്കുന്നത് വരെ... ജനപ്രിയമായ പുതിയ ഭക്ഷണരീതി ഇതാണ്


പപ്പായയ്ക്ക് പ്രായമാകൽ മൂലമുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളെ തടയാനുള്ള കഴിവുണ്ട്. ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പപ്പായ. ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷണം നൽകും.


വീക്കം തടയുന്നതിന് പപ്പായ സഹായിക്കുന്നു. പപ്പൈൻ എൻസൈം ഉള്ളതിനാൽ പപ്പായ ഒരു സ്വാഭാവിക വേദനസംഹാരിയായും പ്രവർത്തിക്കുന്നു. ഈ എൻസൈം ശരീരത്തിലെ സൈറ്റോകൈനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് വീക്കം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു കൂട്ടം പ്രോട്ടീനുകളാണ്.


കൂടാതെ, പപ്പായയിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്, ഇതും വീക്കം കുറയ്ക്കുന്നത് സഹായിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നവയാണ് പപ്പായ. വൈറ്റമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പപ്പായ. വാസ്തവത്തിൽ, ഓറഞ്ചിനെപ്പോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിനിൽ പപ്പായയിലും അടങ്ങിയിരിക്കുന്നു.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.