ആരോഗ്യകാര്യങ്ങളിൽ ആളുകൾ കൂടുതൽ അവബോധമുള്ളവരാകാൻ തുടങ്ങിയിരിക്കുകയാണ്. കൂടുതൽ മികച്ച ഭക്ഷണക്രമങ്ങളും ആരോഗ്യ ക്രമങ്ങളും പിന്തുടരാൻ തുടങ്ങി. ആരോഗ്യകാര്യങ്ങളിൽ പുതിയ രീതികളെക്കുറിച്ച് അവബോധമുള്ളവരായിരിക്കുക എന്നത് പ്രധാനമാണ്. ഇത്തരത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങളിലെ പുതിയ ട്രെൻഡ് പുളിപ്പിച്ച ഭക്ഷണങ്ങളാണ്.
ഭക്ഷണം കൂടുതൽ കാലം സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള പുരാതന വിദ്യകളിൽ ഒന്നാണ് പുളിപ്പിക്കൽ. റഫ്രിജറേറ്ററുകൾ ഇല്ലാതിരുന്നപ്പോഴും ഭക്ഷണങ്ങൾ സൂക്ഷിച്ചിരുന്നു. ഭക്ഷണങ്ങൾ പുളിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമായിരുന്നത്. ഫംഗസ്, യീസ്റ്റ് തുടങ്ങിയ സൂക്ഷ്മാണുക്കൾ പഞ്ചസാര പോലുള്ള ജൈവ സംയുക്തങ്ങളെ ആസിഡോ ആൽക്കഹോൾ ആയോ മാറ്റുന്ന ഒരു പ്രക്രിയയാണിത്.
ഇവ പ്രകൃതിദത്തമായ പ്രിസർവേറ്റീവുകളായാണ് അറിയപ്പെടുന്നത്. ഇത് ഭക്ഷണത്തിന് എരിവുള്ള ഒരു രുചി നൽകുന്നു. ഇത് പ്രോബയോട്ടിക്സ് എന്ന് അറിയപ്പെടുന്ന ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നു. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങളുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ALSO READ: Diabetes: പ്രമേഹം ലൈംഗികാരോഗ്യത്തെ ബാധിക്കുമോ? പ്രമേഹമുള്ള പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ ഇവയാണ്
ദഹനത്തിന് നല്ലത്: ദഹനപ്രക്രിയ വർദ്ധിപ്പിക്കുന്ന കുടലിലെ നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കാൻ പ്രോബയോട്ടിക്സ് സഹായിക്കുന്നു. ബാക്ടീരിയകൾ പഞ്ചസാരയെ വിഘടിപ്പിക്കാൻ സഹായിക്കുന്നു. അന്നജവും പുളിപ്പിച്ച ഭക്ഷണവും ദഹിപ്പിക്കാൻ എളുപ്പമാണ്. പുളിപ്പിച്ച ഭക്ഷണം ലാക്ടോസിനെ വിഘടിപ്പിക്കാനും സഹായിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ഉയർന്ന പ്രോബയോട്ടിക് ഉള്ളടക്കം ഉള്ളതിനാൽ പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, സിങ്ക്, ഇരുമ്പ് തുടങ്ങിയവയാൽ സമ്പുഷ്ടമായതിനാൽ രോഗങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുകന്നതിനും ഇത് സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന് മികച്ചത്: പുളിപ്പിച്ച ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു. പ്രോബയോട്ടിക്സ് രക്തസമ്മർദ്ദം കുറയ്ക്കുകയും മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.
മാനസികാരോഗ്യത്തിന് നല്ലത്: പുളിപ്പിച്ച ഭക്ഷണങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. കെഫീർ, കൊംബുച, അച്ചാറുകൾ, തൈര് എന്നിവ പുളിപ്പിച്ച ഭക്ഷണ സ്രോതസ്സുകളാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...









