ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വലിയ രോഗമല്ലയെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടിയേക്കാവുന്ന പ്രശ്‌നമാണെന്നതിൽ സംശയമില്ല.  ഇത് ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നമായതിനാല്‍ തന്നെ ജീവിതശൈലികളിലെ കരുതലാണ് ബിപി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ മുഖ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതില്‍ പ്രധാനമാണ് ഡയറ്റ്. ചിലയിനം ഭക്ഷണം കഴിക്കുന്നത് ബിപിയുടെ ആക്കം കൂട്ടുകയും അതുപോലെ ചില ഭക്ഷണങ്ങള്‍ ബിപി കുറയ്ക്കുകയും ചെയ്യുന്നു.  സ്‌പൈസുകള്‍ മിക്കവാറും ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. അതിൽ പ്രധാനമാണ് കുരുമുളക്. 


Also Read: Sprouts for diabetes: ഈ മൂന്ന് ആരോഗ്യകരമായ സ്പ്രൌട്ട്സ് പ്രമേഹ രോഗികൾക്ക് വളരെ ഉത്തമം! 


ബിപിയുള്ളവർക്ക് ഭക്ഷണത്തിലൂടെയോ സലാഡുകളിലൂടെയോ കുരുമുളക് കഴിക്കാം. എങ്കിലും ചായയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാല്‍ ചേര്‍ത്തതോ, അല്ലാത്തതോ ആയ ചായയില്‍ കുരുമുളക് ചേര്‍ക്കാം. ഇനി എങ്ങനെയാണ് കുരമുളക് ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.


ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി (അല്ലെങ്കില്‍ ചതച്ചത്), അരയിഞ്ച് നീളത്തിലുള്ള ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു ടീസ്പൂണ്‍ തേയില, പാല്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ ഒരു കപ്പ് പാല്‍ അല്ലെങ്കില്‍ വെള്ളം. ഇത്രയുമാണ് കുരുമുളക് ചായയ്ക്ക് ആവശ്യമായ ചേരുവകള്‍.


Also Read: Benefits of Cycling: ദിനവും ഇത്ര മിനിറ്റ് സൈക്കിൾ ഓടിക്കുക, വയറിലെ കൊഴുപ്പും ശരീരത്തിലെ കൊഴുപ്പും പറപറക്കും!


ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചിയിട്ട് വെള്ളം തിളപ്പിക്കുക. തിളച്ചുകഴിയുമ്പോള്‍ തേയില ചേര്‍ക്കാം. പാല്‍ ആവശ്യമാണെങ്കില്‍ അതും ചേര്‍ക്കാം. തീ കെടുത്തിയ ശേഷം കുരുമുളക് ചേര്‍ക്കാം. പഞ്ചസാര ആവശ്യമെങ്കില്‍ അതും. കുരുമുളക് ചായ റെഡി. ഇത് ചൂടോടെ തന്നെ കഴിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക