Benefits of Cycling: ദിനവും ഇത്ര മിനിറ്റ് സൈക്കിൾ ഓടിക്കുക, വയറിലെ കൊഴുപ്പും ശരീരത്തിലെ കൊഴുപ്പും പറപറക്കും!

Benefits of Cycling: നിങ്ങൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൈക്ലിൾ ചവിട്ടുക. സൈക്ലിംഗിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നമുക്കറിയാം...   

Written by - Ajitha Kumari | Last Updated : Aug 28, 2021, 12:03 AM IST
  • നിങ്ങൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൈക്ലിൾ ചവിട്ടുക
  • സൈക്ലിംഗിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..
Benefits of Cycling: ദിനവും ഇത്ര മിനിറ്റ് സൈക്കിൾ ഓടിക്കുക, വയറിലെ കൊഴുപ്പും ശരീരത്തിലെ കൊഴുപ്പും പറപറക്കും!

Benefits of Cycling: തിരിഞ്ഞും മറിഞ്ഞുമുള്ള ഭക്ഷണക്രമവും തെറ്റായ ജീവിതശൈലിയും കാരണം ആളുകൾ പലപ്പോഴും പൊണ്ണത്തടിയുടെ ഇരകളാകുന്നു. അടിവയറിനും അരക്കെട്ടിനും ചുറ്റും കൊഴുപ്പ് എത്ര വേഗത്തിൽ വർദ്ധിക്കുന്നുവോ അത് കുറയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾക്കും ശരീരഭാരം കുറയ്ക്കണമെങ്കിൽ ഈ വാർത്ത നിങ്ങളെ സഹായിക്കും. 

സൈക്കിൾ ചവിട്ടുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും നിങ്ങൾ മണിക്കൂറുകളോളം ജിമ്മിൽ ചെയ്യുന്ന അതേ ഗുണങ്ങളാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രായസമായിരിക്കും അല്ലേ.  എന്ന സൈക്ലിംഗ് ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും പേശികളെ ശക്തിപ്പെടുത്തുകയും ശരീരത്തെ ശക്തമാക്കുകയും ചെയ്യുന്നു.

Also Read: പുതിനയിട്ട വെള്ളം ദിവസവും കുടിക്കൂ; ഗുണങ്ങൾ ഏറെ!
 
സൈക്ലിംഗിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പ്രധാനമാണ്  (Lose weight with the help of cycling)

ഒരു ഗവേഷണ പ്രകാരം ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിലൂടെ ഒരാഴ്ചയിൽ നിങ്ങൾ കുറഞ്ഞത് രണ്ടായിരം കലോറി കരിച്ചു കളയണം.  അതുകൊണ്ടുതന്നെ സ്ഥിരവും പതിവായും സൈക്ലിംഗ് ചെയ്താൽ ഓരോ മണിക്കൂറിലും നിങ്ങൾക്ക് 300 കലോറി കരിച്ചു കളയാൻ കഴിയും. ഈ സാഹചര്യത്തിൽ നിങ്ങൾ കൂടുതൽ സമയം സൈക്കിളുകൾ ഓടിക്കുമ്പോൾ കൂടുതൽ കലോറി കരിഞ്ഞു പോകുകയും അതിന്റെ ഫലമായി ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യും, എന്നാൽ ഇതിനായി നിങ്ങൾ സൈക്ലിംഗിനൊപ്പം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്.

ഈ രീതിയിൽ, സൈക്ലിംഗ് ദിനചര്യയിൽ ഉൾപ്പെടുത്തുക, നിങ്ങൾക്ക് അത്ഭുതകരമായ നേട്ടങ്ങൾ ലഭിക്കും (In this way, include cycling in the routine, you will get amazing benefits)

>> നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകണമെങ്കിൽ അല്ലെങ്കിൽ ഓഫീസിലോ സ്കൂളിലോ പോകണമെങ്കിൽ സൈക്കിൾ ഉപയോഗിക്കുക.
>> കലോറി കത്തിക്കാൻ സഹായിക്കുന്നതോടൊപ്പം, സൈക്ലിംഗിന് ഗുരുതരമായ പല രോഗങ്ങളിൽ നിന്നും നിങ്ങളെ തടയാൻ കഴിയും.
>> സൈക്കിൾ ചവിട്ടുന്നതിലൂടെ നിങ്ങൾക്ക് ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പ്രമേഹം, വിഷാദം എന്നിവ ഒഴിവാക്കാനാകും.
>> എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന കുറഞ്ഞ സ്വാധീനമുള്ള വ്യായാമമാണ് സൈക്ലിംഗ്.
>> സൈക്കിൾ ചവിട്ടുന്നത് വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ രോഗങ്ങൾ കുറയ്ക്കും.
>> ഞാൻ ദിവസവും എത്ര സൈക്കിളുകൾ ഓടിക്കണം

Also Read: Bitter Gourd Juice: കയ്പക്ക ജ്യൂസ് ഒരു വരദാനമാണ്, ഈ ജ്യൂസ് മാത്രം കുടിച്ചാൽ മതി രോഗങ്ങൾ പമ്പ കടക്കും!

>> സൈക്ലിംഗ് ഒരു രസകരമായ പ്രവർത്തനം മാത്രമല്ല, നിങ്ങളുടെ പേശികളെ ശക്തിപ്പെടുത്താനും എല്ലുകൾ ശക്തിപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനുമുള്ള മികച്ച വ്യായാമം കൂടിയാണ്. 
>> എല്ലാ ദിവസവും ഒരു മണിക്കൂർ സൈക്കിൾ ചവിട്ടുന്നതിലൂടെ 300 കലോറി വരെ കത്തിക്കാമെന്ന് പല ഗവേഷണങ്ങളും കാണിക്കുന്നു. എല്ലാ ദിവസവും 30 മുതൽ 60 മിനിറ്റ് വരെ സൈക്കിൾ ചവിട്ടാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News