മഴക്കാലം നിരവധി രോ​ഗങ്ങളുടെ കൂടി കാലമാണ്. പല വിധത്തിലുള്ള പനികളും അലർജികളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മനുഷ്യരെയെന്ന പോലെ മഴക്കാലത്ത് വളർത്തുമൃഗങ്ങളെയും സുരക്ഷിതമായി ആരോ​ഗ്യത്തോടെ പരിപാലിക്കേണ്ടതുണ്ട്. മഴ, ഈർപ്പമുള്ള കാലാവസ്ഥ എന്നിവയെല്ലാം വളർത്തുമൃ​ഗങ്ങൾക്ക് കൂടുതൽ കരുതൽ ലഭിക്കേണ്ട സമയമാണ്. വളർത്തുമൃ​ഗങ്ങൾക്കും മഴക്കാലത്ത് പല വിധത്തിലുള്ള അലർജികളും വയറുസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോഷകാഹാരം- മഴക്കാലത്ത് പല വളർത്തുമൃ​ഗങ്ങൾക്കും വയറുവേദന സാധാരണമാണ്. അതിനാൽ മഴക്കാലത്ത് വളർത്തുമൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണം ലഘുവായതും പോഷകപ്രദവുമായിരിക്കണം. ജലദോഷം മൂലം വളർത്തുമൃ​ഗങ്ങൾ പലപ്പോഴും വെള്ളം കുടിക്കുന്നത് കുറയാൻ സാധ്യതയുണ്ട്. അതിനാൽ ഇവയുടെ ശരീരത്തിൽ ജലാംശം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ജലജന്യ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ടാപ്പ് വെള്ളം ഒഴിവാക്കുക. അണുബാധ തടയാൻ വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ കഴുകി വൃത്തിയായി സൂക്ഷിക്കുക. അവയുടെ ഭക്ഷണക്രമം സന്തുലിതമാണെന്നും ആരോ​ഗ്യകരമാണെന്നും ഉറപ്പാക്കുക.


ഗ്രൂമിംഗ്- നല്ല ഭക്ഷണക്രമത്തോടൊപ്പം, മഴക്കാലത്ത് ചിട്ടയായ വൃത്തിയും അത്യാവശ്യമാണ്. ഈർപ്പമുള്ള കാലാവസ്ഥ വളർത്തുമൃ​ഗങ്ങളുടെ പ്രത്യേകിച്ച് പൂട കൂടുതലുള്ള പട്ടി, പൂച്ച തുടങ്ങിയവയുടെ ആരോ​ഗ്യത്തിന് വെല്ലുവിളിയാണ്. ചർമ്മപ്രശ്നങ്ങൾ തടയുന്നതിന്, ഇവയ്ക്ക് ശരിയായ പരിചരണം ആവശ്യമാണ്.


ALSO READ: Monsoon diseases: മഴക്കാല രോ​ഗങ്ങളെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ


കാലുകൾ സംരക്ഷിക്കുക- നിങ്ങളുടെ നായയുടെ കൈകാലുകൾ നിരന്തരം നിലത്ത് സ്പർശിക്കുന്നതിനാൽ, അവയിൽ അഴുക്കും രോഗങ്ങൾക്ക് കാരണമാകുന്ന അണുക്കൾ, വൈറസുകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയും ഉണ്ടാകാം. നായ്ക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഷൂകളോ ബൂട്ടുകളോ അവരുടെ കൈകാലുകളെ സംരക്ഷിക്കാൻ സഹായിക്കും. എന്നാൽ നിങ്ങളുടെ നായ ഷൂസ് ധരിക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ഓരോ തവണയും ചെറുചൂടുള്ള വെള്ളവും തുണിയും ഉപയോഗിച്ച് കൈകാലുകൾ നന്നായി വൃത്തിയാക്കണം.


പ്രാണികളുടെ ആക്രമണം- ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ചെള്ളുകൾ പോലുള്ള പ്രാണികൾ കൂടുതൽ സജീവമാകും. ഇവ നായയെ അപകടകരമായ രോഗങ്ങൾക്ക് വിധേയമാക്കും. അതിനാൽ, നായയുടെ വിശ്രമസ്ഥലം വൃത്തിയുള്ളതും ഈച്ച, കൊതുക്, ചെള്ള് തുടങ്ങിയ പ്രാണികൾ ഇല്ലാത്ത സ്ഥലം ആണെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കിടക്കകൾ ഈർപ്പമുള്ളതായിരിക്കരുത്. ഇടയ്ക്കിടെ കിടക്കകൾ മാറ്റണം. മനുഷ്യരെപ്പോലെ, വളർത്തുമൃഗങ്ങൾക്കും മഴക്കാലത്ത് ചർമ്മ അണുബാധകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാൽ വളർത്തുമൃ​ഗങ്ങൾക്കും കൃത്യമായി വാക്സിനേഷൻ ഉറപ്പ് വരുത്തണം. ആവശ്യമുള്ളപ്പോൾ മൃ​ഗഡോക്ടറെ സന്ദർശിക്കേണ്ടതും പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.