ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നത് ആയുർദൈർഘ്യം വർധിപ്പിക്കും. ആരോ​​ഗ്യകരമായ ജീവിതശൈലി ശരീരത്തെ ശക്തിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഇത് രോ​ഗങ്ങളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകും. ലോക ആയുർദൈർഘ്യം അനുസരിച്ച് ഇന്ത്യയിലെ പുരുഷന്മാരുടെ ശരാശരി പ്രായം 69.5 ഉം, സ്ത്രീകളുടേത് 72.2 ഉം വയസാണ്. ഭക്ഷണശീലങ്ങൾ ഒരാളുടെ ആയുർദൈർ​ഘ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. കാരണം ഇത് ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ പോഷകങ്ങളും ധാതുക്കളും ശരീരത്തിന് നൽകുന്നു. ഹൃദയം, ശ്വാസകോശം, മസ്തിഷ്കം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രോ​ഗാവസ്ഥകൾ നേരത്തെയുള്ള മരണത്തിലേക്ക് നയിച്ചേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വ്യക്തി ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണെങ്കിൽ, അവരുടെ ആയുർദൈർഘ്യം വർധിക്കുമെന്നും തെറ്റായ ഭക്ഷണക്രമം പിന്തുടർന്നാൽ ആയുർദൈർഘ്യം കുറയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മിഷിഗൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ചില ഭക്ഷണ വസ്തുക്കൾ ആരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയതായി ദി ടെലിഗ്രാഫിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില ഭക്ഷണങ്ങൾ ആയുർദൈർ​ഘ്യം വർധിപ്പിക്കുകയും ചില ഭക്ഷണങ്ങൾ ആയുർദൈർഘ്യം കുറയ്ക്കുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി.


ഉദാഹരണത്തിന്, ബദാം കഴിക്കുന്നത് ഒരു വ്യക്തിയുടെ ആയുസ്സ് 26 മിനിറ്റ് വർദ്ധിപ്പിക്കും. എന്നാൽ ഒരു ഹോട്ട് ഡോഗ് കഴിക്കുന്നത് ഒരു വ്യക്തിയുടെ ആയുസ്സ് 36 മിനിറ്റ് കുറയ്ക്കുന്നു. കൂടാതെ, പീനട്ട് ബട്ടറും ജാം സാൻഡ്‌വിച്ചും ആയുസിൽ 30 മിനിറ്റ് ചേർക്കും. ഒരു വ്യക്തിയുടെ ഉയർന്ന ജീവിത നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള പഠനം നേച്ചർ ഫുഡ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണത്തിൽ, വിദഗ്ധർ ആറായിരത്തോളം ഭക്ഷ്യവസ്തുക്കളിലാണ്  (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പാനീയം) പഠനം നടത്തിയത്. സംസ്കരിച്ച മാംസം കഴിക്കുന്ന ഒരാൾക്ക് പ്രതിദിനം 48 മിനിറ്റ് അധികമായി ജീവിക്കാൻ കഴിയുമെന്ന് അവർ കണ്ടെത്തി.


ആയുർദൈർഘ്യം കുറയ്ക്കുന്ന ഭക്ഷ്യവസ്തുക്കൾ:


ഒരു ഹോട്ട് ഡോഗിന് 36 മിനിറ്റ് ആയുർദൈർഘ്യം കുറയ്ക്കാൻ കഴിയും


ഒരു ചീസി ബർഗറിന് 8.8 മിനിറ്റ് ആയുർദൈർഘ്യം കുറയ്ക്കാൻ സാധിക്കും


ശീതളപാനീയങ്ങൾ ആയുർദൈർഘ്യം 12.4 മിനിറ്റ് കുറയ്ക്കും.


പിസ്സയ്ക്ക് 7.8 മിനിറ്റ് ആയുർദൈർഘ്യം കുറയ്ക്കാനാകും


ആയുർദൈർഘ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ:


പീനട്ട് ബട്ടറും ജാമും ചേർന്ന ഒരു സാൻഡ്‌വിച്ച് കഴിക്കുന്നത് ആയുർദൈർഘ്യം 33.1 മിനിറ്റ് വർധിപ്പിക്കുന്നു.


സാൽമൺ മത്സ്യം കഴിക്കുന്നത് 13.5 മിനിറ്റ് ആയുർദൈർഘ്യം വർധിപ്പിക്കും


വാഴപ്പഴം കഴിക്കുന്നത് ആയുർദൈർഘ്യം 13.5 മിനിറ്റ് വർധിപ്പിക്കുന്നു


തക്കാളി ആയുസ്സ് 3.8 മിനിറ്റ് വർധിപ്പിക്കാൻ സഹായിക്കുന്നു.


അവോക്കാഡോ 1.5 മിനിറ്റ് ആയുർദൈർഘ്യം നൽകുന്നു.


"ഗവേഷണത്തിലെ കണ്ടെത്തലുകൾ ആളുകളെ അവരുടെ ആരോഗ്യവും പരിസ്ഥിതിയും മെച്ചപ്പെടുത്താൻ സഹായിക്കും. മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും പ്രയോജനപ്പെടുന്ന തരത്തിൽ ആളുകൾ അവരുടെ ഭക്ഷണക്രമം മാറ്റണം" ഗവേഷണ സംഘത്തിലെ ഒരു അംഗമായ പ്രൊഫസർ ഒലിവിയർ ജോലിയറ്റ് അഭിപ്രായപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.