പ്രധാനമായും വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. രോഗം ബാധിച്ചവരിൽ നിന്ന് പടരുന്ന നാസോഫറിംഗൽ ഡ്രോപ്ലെറ്റുകൾ അല്ലെങ്കിൽ എയറോസോൾ വഴിയാണ് ഈ അണുബാധ പടരുന്നത്. രോഗപ്രതിരോധ സംവിധാനങ്ങൾ പൂർണമാകാത്തവരോ (നവജാതശിശുക്കൾ) പോഷകാഹാരക്കുറവോ എച്ച്ഐവി പോലുള്ള രോഗങ്ങളോ മൂലം ദുർബലരോ ആയ കുട്ടികളാണ് ന്യുമോണിയയ്ക്ക് കൂടുതൽ ഇരയാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ രോഗങ്ങളുള്ള കുട്ടികൾക്ക് ന്യുമോണിയയുടെ അപകടസാധ്യത കൂടുതലാണ്. ഇന്ത്യയിൽ ഓരോ വർഷവും ജൂൺ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ന്യുമോണിയ കേസുകളുടെ വർധനവ് ഉണ്ടാകുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ന്യുമോണിയയുടെ ലക്ഷണങ്ങളിലും തീവ്രതയിലും വ്യത്യാസം ഉണ്ടായി. പോഷകാഹാരക്കുറവ് ഒരു പ്രധാന അപകട ഘടകമായതിനാൽ, മതിയായ പോഷകാഹാരം നിലനിർത്തുന്നതിന്, പ്രത്യേക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതും മതിയായ പൂരക ഭക്ഷണവും ഉൾപ്പെടെ കുട്ടികളുടെ സംരക്ഷണത്തിനായി നിരവധി കാര്യങ്ങൾ ലോകാരോ​ഗ്യസംഘടന നിർദേശിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പുകൾ, വ്യക്തിശുചിത്വം, ഗാർഹിക വായു മലിനീകരണം കുറയ്ക്കൽ, എച്ച്ഐവി പ്രതിരോധം, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ ആന്റിബയോട്ടിക് പ്രതിരോധം എന്നിവ പ്രധാനമാണ്.


ALSO READ: രാത്രിയിൽ വരുത്തുന്ന ഈ തെറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും


നല്ല വ്യക്തിശുചിത്വം, ഇടയ്ക്കിടെ കൈകഴുകുക, മാസ്‌ക് ധരിക്കുക, രോ​ഗങ്ങൾ വ്യാപിക്കുന്ന സമയത്ത് വലിയ ഒത്തുചേരലുകൾ ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ പീഡിയാട്രിക് ന്യുമോണിയയുടെ വ്യാപനം തടയാൻ സഹായിക്കും. വീടുകൾ നന്നായി വായുസഞ്ചാരമുള്ളതായിരിക്കണം. ഇൻഡോർ വായു മലിനീകരണം ഒഴിവാക്കുന്നതും പ്രധാനമാണ്. പരിസ്ഥിതി മലിനീകരണത്തിനെതിരെ സർക്കാരുകൾ സജീവമായിരിക്കണം.


തണുത്ത ഈർപ്പവും പൂപ്പൽ നിറഞ്ഞ ചുറ്റുപാടുകളും ന്യുമോണിയയ്ക്കുള്ള അപകട ഘടകമാണ്. മതിയായ സൂര്യപ്രകാശം, ശുദ്ധവായു, വ്യായാമം എന്നിങ്ങനെ സജീവമായ ജീവിതശൈലി നിലനിർത്തണം. പ്രതിരോധശേഷിയെ നേരിട്ട് ബാധിക്കുന്നതിനാൽ ന്യുമോണിയ തടയുന്നതിൽ നല്ല പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുലയൂട്ടൽ ഒരു കുഞ്ഞിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും മറ്റ് അണുബാധകളിൽ നിന്നും പല തരത്തിൽ സംരക്ഷിക്കുന്നു. അതിനാൽ മുലയൂട്ടൽ പ്രധാനമാണ്. വിറ്റാമിൻ എ, ഡി, ഇരുമ്പ്, മൈക്രോ ന്യൂട്രിയന്റ് എന്നിവ ആവശ്യമുള്ളപ്പോൾ നൽകുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.


ഉയർന്ന അപകടസാധ്യതയുള്ള കുട്ടികളിൽ വാർഷിക ഇൻഫ്ലുവൻസ വാക്സിനുകളും ബ്ലൂസ്റ്റർ വാക്സിനുകളും പരിഗണിക്കണം. നിങ്ങളുടെ കുട്ടിക്ക് ജലദോഷം, ചുമ, പനി, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ശിശുരോഗവിദഗ്ദ്ധനെ സന്ദർശിക്കുകയും കൃത്യസമയത്ത് ചികിത്സ നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.