നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ ഫലമാണ് മാതളം. ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് വർധിപ്പിക്കാൻ മാതളം വളരെയധികം മികച്ചതാണ്. ഇവയിൽ ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മാതളനാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റായ എലാജിറ്റാനിൻസ് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. മാതളനാരങ്ങയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. മഗ്നീഷ്യം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നതിനും നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു.


ദഹനപ്രശ്നങ്ങളുള്ളവർ മാതളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം മാതളത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം മികച്ചതായി സംരംക്ഷിക്കുകയും ചെയ്യുന്നു.


മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിനും സഹായിക്കുന്നു.


ALSO READ: കാരറ്റ് ജ്യൂസ് കുടിച്ച് ശരീരഭാരം കുറയ്ക്കാം... എങ്ങനെയെന്ന് അറിയാം


മാതളനാരങ്ങ ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുകയും ചെയ്യുന്നു.


മാതളനാരങ്ങ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെ വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


മാതളനാരങ്ങ ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. ചർമ്മത്തിന് തിളക്കം വർധിപ്പിക്കാനും ചുളിവുകൾ കുറയ്ക്കാനും ഇത് സഹായിക്കും.


മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാതളനാരങ്ങ ജ്യൂസ് മികച്ചതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.