Pregnancy Tips: ഒമിക്രോണ്‍ ഭീതി പടര്‍ത്തി വ്യാപിക്കുന്ന ഈ സമയത്ത് ഗർഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം.  കാരണം,  ഈ മഹാമാരി  അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ അപകരമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്-19, ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ മഹാമാരിയ്ക്കിടെ  ഗർഭിണിയായവര്‍ക്ക് പ്രത്യേക ശ്രദ്ധയും സുരക്ഷയും ആവശ്യമാണ്.  ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കോവിഡ്-19, ഒമിക്രോണ്‍ അണുബാധ ഒഴിവാക്കാനും നിങ്ങളെയും ഗർഭസ്ഥ ശിശുവിനേയും സംരക്ഷിക്കാനും കഴിയും.


ഡെൽറ്റ വകഭേദത്തേക്കാള്‍ വളരെ വേഗം വ്യാപിക്കുന്ന  പകർച്ചവ്യാധിയായാണ്‌ ഒമിക്രോണിന്‍റെ വരവ്.  ഈ സാഹചര്യത്തില്‍ ഗർഭിണികള്‍ക്കും കുട്ടികള്‍ക്കും അപകടസാധ്യത കൂടുതലാണ്. ഗർഭാവസ്ഥയിലെ കൊറോണ അണുബാധ അമ്മയ്ക്ക് മാത്രമല്ല, ഗർഭസ്ഥ ശിശുവിനും അപകടകരമാണ്. അത്തരമൊരു സാഹചര്യത്തിൽ, കൊറോണ അണുബാധയിൽ നിന്ന് അകന്നുനില്‍ക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍ അറിയാം...  


Alo Read: Omicron Symptoms related to Eyes: ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാവുന്നത് കണ്ണുകളിൽ, ഇതാണ് ആ പ്രധാന 7 ലക്ഷണങ്ങള്‍


1. നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക:
ഗർഭകാലത്ത് നല്ല ഭക്ഷണവും ഉറക്കവും വളരെ പ്രധാനമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കൂടുതൽ പോഷകാഹാരം കഴിക്കുക. പുറത്തുനിന്നുള്ള ജങ്ക് ഫുഡ്, കൂടുതൽ എണ്ണമയമുള്ള  മസാലയുള്ള ഭക്ഷണം, എണ്ണമയമുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണം, പായ്ക്ക് ചെയ്ത ഭക്ഷണം, സംസ്കരിച്ച ഭക്ഷണം എന്നിവ  ഒഴിവാക്കുക. ആവശ്യത്തിന് വിശ്രമം എടുക്കുക. നിങ്ങളുടേയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ഇത് ഏറെ സഹായകമാണ്.   


2.  ശ്വസന വ്യായാമങ്ങൾ ചെയ്യുക, ആക്റ്റീവ് ആയിരിയ്ക്കുക 
കോവിഡ്-19 അപകടസാധ്യത ഒഴിവാക്കാൻ, നിങ്ങൾ വീട്ടിൽ വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾക്ക് യോഗ, ധ്യാനം മുതലായവ ചെയ്യുന്നത് ഉത്തമമാണ്.  ഇത് സമ്മർദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കും. വീട്ടിൽ ശ്വസന വ്യായാമങ്ങൾ ചെയ്യുക. ശ്വസന വ്യായാമങ്ങൾ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇ 


3. പുറത്തുനിന്നുള്ള രോഗികളെ വീട്ടിലേക്ക് വരാന്‍ അനുവദിക്കാതിരിയ്ക്കുക
രോഗികൾ വീട്ടിൽ വരുന്നത് തടയുക. രോഗമുള്ളവരെ ഒഴിവാക്കുക. അതിനാൽ തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.


4. കോവിഡ്-19 ബാധിച്ചാല്‍ എന്ത് ചെയ്യണം 
ഗർഭിണിയായിരിയ്ക്കെ കോവിഡ്-19 ബാധിച്ചുവെങ്കില്‍  പരിഭ്രാന്തരാകേണ്ട.  സ്വയം ക്വാറന്റൈൻ ചെയ്യുക, ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ താപനിലയും ഓക്സിജന്‍റെ അളവും പരിശോധിക്കുന്നത് തുടരുക. ആരുമായും സമ്പർക്കം പുലർത്തരുത്. 


5. മുഖത്തും വായിലും  തൊടരുത്:
കസേര, മേശ, വാതിലിന്‍റെ ഹാൻഡിൽ തുടങ്ങിയവയിൽ സ്പർശിച്ച ശേഷം മുഖത്തോ  മൂക്കിലോ  വായിലോ തൊടരുത്.


6. മാസ്ക് ധരിക്കുക, അകലം പാലിക്കുക:
എപ്പോഴും മാസ്ക് ധരിക്കുകയും ആളുകളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുക. പ്രത്യേകിച്ച് വീടിന് പുറത്തിറങ്ങുന്നവർ. നിങ്ങളുടെ കൈകൾ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക.


7. ഡോക്ടറുമായുള്ള ഓൺലൈൻ മീറ്റിംഗ്:
അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ വീണ്ടും വീണ്ടും വീട്ടിൽ നിന്ന് ഇറങ്ങേണ്ടതില്ല. ഓൺലൈനിൽ ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിക്കുക, മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്യാനും കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.