വാലെന്റൈൻസ് വാരത്തിലെ രണ്ടാം ദിനമായ ഫെബ്രുവരി 8നാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. നിങ്ങളുടെ പ്രണയം നിങ്ങളുടെ പങ്കാളിയെ അറിയിക്കാനുള്ള ദിവസമാണിത്. ഈ ദിവസം വാഗ്ദാനത്തെയും ഒരുമയെയും സൂചിപ്പിക്കുന്നതാണ്. പ്രണയം പറയാൻ ആഗ്രഹിക്കുന്നവർക്കും, വിവാഹ അഭ്യർഥന നടത്താൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും ഉത്തമമായ ദിവസമാണിത്. നമ്മളിൽ പലർക്കും പ്രണയം തുറന്ന് പറയാൻ മടി ഉണ്ടായേക്കും. പ്രണയം പറയുന്ന ആളുടെ മറുപടി എന്താകും തുടങ്ങിയ ആശങ്കകളായിരിക്കും നമ്മെ അതിൽ നിന്നും പിൻവലിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾക്ക് ആരോടെങ്കിലും പ്രണയം തോന്നുന്നുണ്ടെങ്കിൽ അത് ഒരിക്കലും ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല. ഉത്തരം എന്ത് തന്നെയാണെങ്കിൽ നിങ്ങൾ അത് തുറന്ന് തന്നെ പറയണം. എന്ന് പറഞ്ഞതുകൊണ്ട് ചുമ്മാതെ അങ്ങനെ പറഞ്ഞാൽ നിങ്ങൾ പ്രതീക്ഷിക്കുന് ഉത്തരം നിങ്ങക്ക് ലഭിക്കില്ല. അതിന് ചെറിയ വഴികളും ഐഡിയകളുമുണ്ട്.


ALSO READ : Propose Day 2023 : പ്രണയം തുറന്ന് പറയാൻ ഒരു ദിനം; എന്താണ് പ്രൊപ്പോസ് ഡേയുടെ പ്രത്യേകത?


കാൻഡിൽ ലൈറ്റ് ഡിന്നർ 


പ്രണയവുമായി ഏറ്റവും ബന്ധപ്പെട്ട ഒരു ഡൈൻ ഔട്ടാണ് കാൻഡിൽ നൈറ്റ് ഡിന്നഡ. കാൻഡിൽ ലൈറ്റ് ഡിന്നറാണ് പ്രണയാഭ്യർഥനയും, വിവാഹ അഭ്യർഥനയും നടത്താനുള്ള ഏറ്റവും നല്ല സന്ദർഭം. പുറത്ത് പോയി ഒരു മികച്ച ഹോട്ടിലിൽ കാൻഡിൽ നൈറ്റ് ഡിന്നർ ഒരുക്കി നിങ്ങൾക്ക് നിങ്ങളുടെ പ്രണയ്താവിനോട് ഇഷ്ടം പറയാം. അല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കികൊണ്ട് നിങ്ങളുടെ പ്രണയം അറിയിക്കാനും സാധിക്കും. നിങ്ങളുടെ പങ്കാളിയുടെ ഇഷ്ട ഭക്ഷണം ഉണ്ടാക്കുന്നതിനൊപ്പം, നല്ല പൂക്കൾ വാങ്ങുന്നതും നല്ലതാണ്. ഒപ്പം നല്ല ഒരു വൈനും കരുതുന്നത് നല്ലതായിരിക്കും. വൈൻ എപ്പോഴും പ്രണയത്തെ ഊട്ടി ഉറപ്പിക്കാൻ സഹായിക്കുന്നതാണ്.


പ്രണയ ഗാനങ്ങൾ


വലിയ തിരക്കുകളും ബഹളങ്ങളും ഇഷ്ടപ്പെടാത്ത ഒരാളാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ, അവർക്ക് ഇഷ്ടപ്പെട്ട പ്രണയ ഗാനങ്ങൾ കേൾപ്പിച്ച് കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പ്രണയ അഭ്യർഥനയോ, വിവാഹ അഭ്യർഥനയോ നടത്താം. ഇതിന് ഏറ്റവും സ്വകാര്യമായ ഒരു ഇടം കണ്ടെത്തുന്നതാണ് നല്ലത്.


ഒരു കവിത എഴുതാം 


ഒരു കവിതയെഴുതി നിങ്ങളുടെ പ്രണയം അറിയിക്കുന്നത് ക്ലിഷേയായി തോന്നാം. എന്നാൽ അത് ഏറ്റവും സുന്ദരമായി വിവാഹ, പ്രണയ അഭ്യർഥന നടത്താനുള്ള മാർഗമാണ്. ഇത് നിങ്ങളുടെ മനസ്സിൽ നിങ്ങളുടെ പങ്കാളിക്കുള്ള സ്ഥാനം അവർക്ക് മനസിലാക്കി കൊടുക്കും. കവിതയ്‌ക്കൊടുവിൽ വിവാഹ, പ്രണയ അഭ്യർഥനകൾ ഉൾപ്പെടുത്തുകയും ചെയ്യാം. കവിത നിങ്ങളുടെ പങ്കാളിയെ കുറിച്ചാണെങ്കിൽ അത് ഒരുപാട് ഗുണം ചെയ്യും.


മൃഗസ്നേഹികളെ പ്രൊപ്പോസ് ചെയ്യേണ്ടത്


ഏറ്റവും എളുപ്പമാണ് മൃഗസ്നേഹികളോട് ഇഷ്ടം പറയാൻ. നിങ്ങളുടെ പങ്കാളിക്ക് മൃഗങ്ങളെ ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് വളർത്ത് മൃഗങ്ങളെ ഉപയോഗിച്ച് വിവാഹ, പ്രണയ അഭ്യർത്ഥനകൾ നടത്താം. നിങ്ങളുടെ പട്ടിയുടെയോ, പൂച്ചയുടെയോ കഴുത്തിൽ കെട്ടി നിങ്ങളുടെ സമ്മാനം നൽകാം. അല്ലെങ്കിൽ ഒരു മൃഗത്തെ തന്നെ സമ്മാനമായി നൽകാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.