നിങ്ങൾക്ക് ആരോടെങ്കിലും പ്രണയം തോന്നുന്നുണ്ടെങ്കിൽ അത് ഒരിക്കലും ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല. ഉത്തരം എന്ത് തന്നെയാണെങ്കിലും നിങ്ങൾ അത് തുറന്ന് തന്നെ പറയണം. അതിന് ഉത്തമമായ ദിവസമാണ് ഈ വാലന്റൈൻസ് വാരത്തിലെ പ്രൊപ്പോസ് ദിനം. ഫെബ്രുവരി ഏഴ് റോസ് ദിനം മുതൽ ആരംഭിക്കുന്ന പ്രണയവാരത്തിലെ രണ്ട് ദിവസമാണ് പ്രൊപ്പോസ് ഡേ. തങ്ങളുടെ പ്രണയത്തെ മറ്റൊരു ഘട്ടത്തിലേക്ക് കൊണ്ടു പോകാൻ വേണ്ടി മിക്കവരും ഫെബ്രുവരി എട്ടിനുള്ള ഈ ദിനത്തെ ഉപയോഗിക്കാറുണ്ട്. അത് നിങ്ങളുടെ പ്രണയത്തെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സഹായിക്കുന്നതുമാണ്.
വാലന്റൈൻസ് വാരത്തിലെ രണ്ടാം ദിനമായ ഫെബ്രുവരി എട്ടിനാണ് എല്ലാ വർഷവും പ്രൊപ്പോസ് ദിനം ആഘോഷിക്കുന്നത്. റോസ് ദിനത്തിലൂടെ പങ്കാളിയായി തിരഞ്ഞെടുക്കുന്നയാളോട് പ്രണയ സൂചന നൽകി അടുത്ത ദിവസം അത് ഔദ്യോഗികമായി അവരെ അറിയിക്കുന്ന ഒരു ദിനമാണ് പ്രൊപ്പോസ് ഡേ. നീണ്ട് നിൽക്കുന്ന ബാക്കി അഞ്ച് പ്രണയാർദ്രമായ ദിനങ്ങളെ അതിന്റെ മനോഹാരിതയിലേക്ക് നയിക്കുന്നത് ഈ പ്രൊപ്പോസ് ദിനത്തിലൂടെയാണ്.
ALSO READ : Valentine's Week Full List 2023: വാലൻന്റൈൻ വീക്കിലെ ദിവസങ്ങളും അവയുടെ പ്രത്യേകതകളും
വാലന്റൈൻസ് വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രൊപ്പോസ് ഡേ. റോസ് ദിനത്തിൽ സൂചന നൽകുയാണെങ്കിൽ പ്രൊപ്പോസ് ഡേയിൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് പ്രണയം തുറന്ന് പറയാനുള്ള ദിനമായി കണക്കാക്കുന്നു. ഒരു പ്രണയബന്ധത്തിന്റെ ഏറ്റവും മുഖ്യമായ നാഴിക കല്ലായി പ്രൊപ്പോസ് ദിനത്തെ കണക്കാക്കുന്നു. ഒരു ചെറിയ ഗിഫ്റ്റ് നൽകി മിക്കവരും തങ്ങളുടെ പ്രണയ്താവിനോട് ഇഷ്ടം തുറന്ന് പറയും. കൂടാതെ ഒരു പ്രണയാതുരമായ നിമിഷങ്ങൾ ഇരുവരും കൈമാറും. ചിലർ ഒരു ചെറിയ റൊമാന്റിക് യാത്രയോ മറ്റും നടത്തും. ഇതെല്ലാം ഇനി ഒരുമിച്ചുള്ള പ്രണയാർദ്രമായ ജീവിത യാത്രയുടെ തുടക്കമായി കരുതുന്നു.
പ്രൊപ്പോസ് ദിനത്തിന്റെ ചരിത്രം
വർഷങ്ങളായി പ്രണയവാരത്തിലെ രണ്ടാം ദിനം പ്രൊപ്പോസ് ഡേയായിട്ടാണ് കണക്കാക്കുന്നത്. ഇതിന് പിന്നിൽ ചില മാർക്കറ്റിങ് തന്ത്രങ്ങൾ ഉണ്ടെന്ന് പറയാതിരിക്കാൻ സാധിക്കില്ല. എന്നിരുന്നാലും പ്രണയത്തിനായി ഒരു വാരം ആഘോഷിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രധാമായ എല്ലാ സംഭവങ്ങളും ഒത്തുചേർത്തുകൊണ്ട് വരുന്ന ആശയമാണിത്. പാശ്ചാത്യ രാജ്യങ്ങളിലാണെല്ലോ ഈ വാലന്റൈൻസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ലിഖിതമായി പ്രൊപ്പോസ് ദിനത്തെ കുറിച്ച് എവിടെയും എഴുതപ്പെട്ടിട്ടില്ല. വാമൊഴിയായി വന്ന ചരിത്രങ്ങൾ പ്രകാരം 1477 ഓസ്ട്രേയിൻ ആർച്ച്ഡ്യൂക്കായ മാക്സ്മില്ല്യൻ ഫ്രഞ്ച് നാട്ടുരാജ്യമായ ബർഗണ്ടിയുടെ രാജകുമാരിയോട് പ്രണയം അറിയിച്ചിരുന്നുയെന്നും ഇതും പ്രൊപ്പോസ് ദിനമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ 1816ൽ വെയിൽസ് രാജകുമാരിയുടെ വിവാഹത്തെയും പ്രൊപ്പോസ് ദിനമായി കൂട്ടിച്ചേർത്ത് പറയപ്പെടാറുണ്ട്. എന്നാൽ ഇവയ്ക്കൊന്നും ആധികാരികമായ ഒരു ബന്ധവുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...