പ്രോട്ടീനും കാർബോഹൈഡ്രേറ്റും ശരീരത്തിന് ആരോഗ്യവും ഊർജ്ജവും നിലനിർത്താൻ ആവശ്യമായ രണ്ട് സുപ്രധാന മാക്രോ ന്യൂട്രിയന്റുകളാണ്. ‌വ്യായാമം ചെയ്യുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് പേശികളുടെ വളർച്ചയ്ക്ക് കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് പറയുന്നു. പ്രോട്ടീൻ ശരീരത്തിലെ പേശികൾക്ക് ബലം നൽകുന്നതിനും കാർബോഹൈഡ്രേറ്റുകൾ ഊർജം നൽകുന്നതിനും സഹായിക്കുന്നു. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഉള്ളതിനാൽ ശരിയായ അമിനോ ആസിഡ് പേശികൾക്ക് എളുപ്പത്തിൽ ലഭ്യമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

 കാർബോഹൈഡ്രേറ്റുകളുടെ പങ്ക്: പേശികൾക്ക് ഗ്ലൂക്കോസ് നൽകുന്നതിന് കാർബോഹൈഡ്രേറ്റുകൾ അത്യന്താപേക്ഷിതമാണ്. അത് പ്രധാന ഊർജ്ജ സ്രോതസ്സായി പ്രവർത്തിക്കുന്നു. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിച്ചതിനുശേഷം, ദഹനവ്യവസ്ഥ അതിനെ ഗ്ലൂക്കോസാക്കി മാറ്റുന്നു, അത് രക്തചംക്രമണത്തിലൂടെ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും പേശികളിലേക്കും കൊണ്ടുപോകുന്നു. ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച്, ഒന്നുകിൽ ഗ്ലൂക്കോസ് വേഗത്തിൽ ഉപയോഗിക്കും അല്ലെങ്കിൽ പിന്നീടുള്ള ഉപയോഗത്തിനായി കരളിലും എല്ലിന്റെ പേശികളിലും ഗ്ലൈക്കോജൻ ആയി സൂക്ഷിക്കും.
 
പ്രോട്ടീന്റെ പങ്ക്: പ്രോട്ടീൻ പേശികളുടെ ഊർജ്ജസ്രോതസാണ്. ചെറിയ തന്മാത്രകളുടെ നീണ്ട ശൃംഖലയായ അമിനോ ആസിഡുകളാണ് പ്രോട്ടീനുകൾ നിർമ്മിക്കുന്നത്. ശരീരം അനിവാര്യമല്ലാത്ത അമിനോ ആസിഡുകൾ ഉത്പാദിപ്പിക്കുമെങ്കിലും, പ്രോട്ടീൻ കൂടുതലുള്ള നോൺ വെജ് ഭക്ഷണങ്ങളിൽ നിന്ന് അവശ്യ അമിനോ ആസിഡുകൾ ലഭിക്കും.


Immunity Boosting foods: രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കാം


ആരോ​ഗ്യമുള്ള ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രതിരോധശേഷി. മികച്ച പ്രതിരോധശേഷി ഉണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ഏത് രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശക്തിയുണ്ടാകും. ശരീരത്തിന് ആവശ്യമായ പ്രതിരോധശേഷി സ്വാഭാവികമായി ലഭിക്കുന്നതിന് സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. ചില ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. രോഗങ്ങളെ ചെറുക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളാണ് പോഷകാഹാര വിദഗ്ധയായ സോണിയ ബക്ഷി ശുപാർശ ചെയ്യുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.


ഇഞ്ചി: ഇഞ്ചിയിൽ ജിഞ്ചറോൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയ്ക്കുണ്ട്. ശരീരത്തിൽ ഓക്സിജന്റെ മികച്ച രക്തചംക്രമണം ഉറപ്പാക്കുന്നതിലൂടെ വൈറസുകളോടും ബാക്ടീരിയകളോടും പോരാടുന്നതിന് ഇഞ്ചി സഹായിക്കുന്നു. കറികളിലും സൂപ്പുകളിലും സാലഡ് ഡ്രെസ്സിംഗുകളിലും ഇഞ്ചി ചേർക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.


തൈര്: ദഹനം മെച്ചപ്പെടുത്തുന്നതിന് തൈര് നല്ലതാണ്. തൈര് മികച്ച ദഹനം ഉറപ്പാക്കുകയും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.


വെളുത്തുള്ളി: ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കുന്നു. മികച്ച ആരോ​ഗ്യത്തിന് വെളുത്തുള്ളി തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ദൈനംദിന ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കാൻ ശ്രദ്ധിക്കുക.


സിട്രസ് പഴങ്ങൾ: സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ജലദോഷത്തെയും പനിയെയും സ്വാഭാവികമായി ചെറുക്കുന്നു. ലഘുഭക്ഷണമായി സിട്രസ് പഴങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.


കുരുമുളക്: കുരുമുളക് പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ രോ​ഗങ്ങളെ ചെറുക്കാനും ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കാനും സഹായിക്കും. കറികളിലും സൂപ്പുകളിലും കുരുമുളക് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.


ഗ്രീൻ ടീ: ഇതിൽ പോളിഫിനോൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി കാർസിനോജെനിക് ഇഫക്റ്റുകൾ ലഭിക്കുന്നു. ​ഗ്രീൻ ടീയുടെ രുചി വർധിപ്പിക്കുന്നതിന് അൽപം നാരങ്ങ നീരും തേനും ചേർക്കാം.


കൂൺ: രോഗപ്രതിരോധ സംവിധാനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു ഭക്ഷണ പഥാർത്ഥമാണ് കൂൺ. പ്രത്യേകിച്ച് ബാക്ടീരിയ, വൈറസ് എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ കൂണിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ ഡി, സെലിനിയം, വിറ്റാമിൻ ബി എന്നിവയും കൂണിൽ അടങ്ങിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.