Purple Day for Epilepsy 2023: അപസ്മാര ബോധവത്കരണത്തിനായി പർപ്പിൾ ഡേ; അറിയാം ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
Purple Day History And Significance: കാസിഡി മേഗൻ 2008ൽ ആണ് അപസ്മാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പർപ്പിൾ ഡേ ആദ്യമായി ആചരിച്ച് തുടങ്ങിയത്.
ന്യൂറോളജിക്കൽ രോഗമായ അപസ്മാരത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ആഗോളതലത്തിൽ പർപ്പിൾ ഡേ ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ഇരുപത്തിയാറിനാണ് പർപ്പിൾ ഡേ ആചരിക്കുന്നത്. അപസ്മാരത്തോടും ഇതിന്റെ പേരിൽ സാമൂഹികമായി നേരിട്ട അവഹേളനങ്ങളോടും പോരാടിയ കാസിഡി മേഗൻ 2008ൽ ആണ് അപസ്മാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഈ ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്.
അപസ്മാരത്തെക്കുറിച്ചുള്ള പൊതു അവബോധം വർധിപ്പിക്കുക, അപസ്മാരം ബാധിച്ച വ്യക്തികളെ അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനും പരസ്പരം പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പർപ്പിൾ ദിനത്തെ ലക്ഷ്യങ്ങൾ. ഈ ദിവസം, അപസ്മാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിവിധ തരത്തിലുള്ള പരിപാടികളിലും കാമ്പെയ്‌നുകളും സംഘടിപ്പിക്കുന്നു. അപസ്മാരവുമായി പോരാടുന്ന കാസിഡി മേഗൻ 2008ൽ പർപ്പിൾ ഡേ എന്ന ആശയം കൊണ്ടുവന്നു.
അപസ്മാരത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും അപസ്മാരം ബാധിച്ചവർക്ക് തങ്ങൾ തനിച്ചല്ലെന്ന് ഉറപ്പുനൽകുകയും ചെയ്യുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമാക്കിയത്. 2009-ൽ, കാസിഡി മേഗൻ, ദി എപ്പിലെപ്‌സി അസോസിയേഷൻ ഓഫ് ദി മാരിടൈംസ്, ദി അനിത കോഫ്മാൻ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്ന് ലോകമെമ്പാടും പർപ്പിൾ ദിനം ആചരിക്കാൻ ആരംഭിച്ചു.കാസിഡി മേഗൻ, ദി എപ്പിലെപ്‌സി അസോസിയേഷൻ ഓഫ് ദി മാരിടൈംസ്, ദി അനിത കോഫ്മാൻ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത പരിശ്രമങ്ങൾ ലോകമെമ്പാടുമുള്ള നിരവധി ഓർഗനൈസേഷനുകൾ, സ്കൂളുകൾ, ബിസിനസുകൾ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ എന്നിവരിൽ നിന്ന് ഈ ദിനത്തിന് സജീവ പങ്കാളിത്തം ലഭിക്കാൻ സഹായിച്ചു.
ALSO READ: Protein Foods: പ്രോട്ടീൻ പ്രധാനം; പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യം അറിയാം
പർപ്പിൾ ഡേയുടെ പ്രാധാന്യം
അപസ്മാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും അത് ബാധിച്ചവരെ ശാക്തീകരിക്കാനും പർപ്പിൾ ദിനം ലക്ഷ്യമിടുന്നു. പല വികസ്വര രാജ്യങ്ങളിലും അപസ്മാരത്തെ സംബന്ധിച്ച് ഭയവും ആശങ്കകളും ഇപ്പോഴും നിലനിൽക്കുന്നു. അപസ്മാരം ബാധിച്ച വ്യക്തികളെ ഭയമില്ലാതെ ജീവിക്കാനും അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കാനും പ്രാപ്തരാക്കുന്നതിന് ആശങ്കകൾ ഇല്ലാതാക്കേണ്ടത് നിർണായകമാണ്. അപസ്മാരം ബാധിച്ച ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താനും ഇതേക്കുറിച്ച് കൂടുതൽ ധാരണയും അനുകമ്പയും ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനും ഈ ദിനം ഊന്നൽ നൽകുന്നു.
അപസ്മാരത്തെ സംബന്ധിച്ചുള്ള വസ്തുതകൾ
ലോകമെമ്പാടുമുള്ള ഏകദേശം 50 ദശലക്ഷം ആളുകളെ അപസ്മാരം ബാധിച്ചിട്ടുണ്ട്
അപസ്മാരം ബാധിച്ചവരിൽ അകാല മരണത്തിനുള്ള സാധ്യത സാധാരണ വ്യക്തികളേക്കാൾ മൂന്നിരട്ടി വരെ കൂടുതലാണ്
100 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് അപസ്മാരത്തിന്റെ വ്യാപനം കണക്കാക്കിയിരിക്കുന്നത്
ഏകദേശം 2.2 ദശലക്ഷം അമേരിക്കക്കാർ അപസ്മാര ബാധിതരാണ്
അപസ്മാരം പകർച്ചവ്യാധിയോ മാനസിക വിഭ്രാന്തിയോ അല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...