Radish Health Benefits: മറക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം റാഡിഷ്; നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
Radish Winter Benefits: ചുമ, ജലദോഷം തുടങ്ങിയ ശൈത്യകാല രോഗങ്ങളെ തടയാൻ മുള്ളങ്കി മികച്ചതാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് മുള്ളങ്കി കഴിക്കുന്നത് വളരെ ഗുണകരമാണ്.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് റാഡിഷ് അഥവാ മുള്ളങ്കി. ചുമ, ജലദോഷം തുടങ്ങിയ ശൈത്യകാല രോഗങ്ങളെ തടയാൻ മുള്ളങ്കി മികച്ചതാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് മുള്ളങ്കി കഴിക്കുന്നത് വളരെ ഗുണകരമാണ്. പോഷകങ്ങളാൽ സമ്പുഷ്ടമായതിനാലും ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ളതിനാലും മുള്ളങ്കി ഒരു സൂപ്പർഫുഡ് ആയി കണക്കാക്കപ്പെടുന്നു. കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും വിഘടനം സുഗമമാക്കുന്ന എൻസൈമുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം, ഫോസ്ഫേറ്റ്, വൈറ്റമിൻ സി എന്നിവയും മികച്ച അളവിൽ റാഡിഷിൽ അടങ്ങിയിട്ടുണ്ട്. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലി അവസ്ഥകളെ നിയന്ത്രിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ റാഡിഷിൽ ഉണ്ട്. കാർബോഹൈഡ്രേറ്റ് കുറവായതിനാലും കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാലും പ്രമേഹരോഗികൾക്കും മുള്ളങ്കി ഗുണപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.
ALSO READ: Dandruff in winter: തലയോട്ടിയിലെ ചൊറിച്ചിൽ അസഹ്യമായോ? താരനെ അകറ്റാം ഈ പ്രകൃതിദത്ത മാർഗങ്ങളിലൂടെ
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: റാഡിഷിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ രക്തയോട്ടം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു, പ്രത്യേകിച്ചും നിങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെങ്കിൽ റാഡിഷ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ മികച്ചതാണ്.
പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു: റാഡിഷിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ അടിസ്ഥാന പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ജലദോഷം, ചുമ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും.
ചർമ്മത്തിനും മുടിക്കും മികച്ചത്: റാഡിഷ് ചുണങ്ങ്, മുഖക്കുരു, ചർമ്മത്തിലെ വരൾച്ച എന്നിവ തടയുന്നു. റാഡിഷ് മുടികളുടെ വേരിനെ ശക്തിപ്പെടുത്തുകയും താരൻ നീക്കം ചെയ്യുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു.
ALSO READ: Visceral Fat: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമായ അഞ്ച് മാർഗങ്ങൾ
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു: റാഡിഷിന്റെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ മൂത്രം വഴി പുറന്തള്ളാൻ സഹായിക്കുന്നു. ഇപ്രകാരം, റാഡിഷ് വൃക്കകളെ വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു.
കാൻസറിനെ പ്രതിരോധിക്കുന്നു: റാഡിഷിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഫിനോളിക് രാസവസ്തുക്കൾ കാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് ആമാശയ അർബുദത്തെ പ്രതിരോധിക്കുന്നതിന് റാഡിഷ് മികച്ചതാണ്. റാഡിഷിൽ പ്രധാനമായും നൈട്രോസാമൈൻ ഉള്ളതുകൊണ്ടാണ് കാൻസറിനെ പ്രതിരോധിക്കുന്നത്. ഇത് കാൻസറിന് കാരണമാകുന്ന പല ഘടകങ്ങളുടെയും വളർച്ചയെ തടയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...