ഉണക്കമുന്തിരിയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഉണക്കമുന്തിരി മികച്ചതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതുവഴി ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സാധിക്കും. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ഉണക്കമുന്തിരി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ​മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട അണുബാധകൾ തടയുന്നതിനും ഗുണം ചെയ്യും. കരൾ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം മികച്ചതാണ്. അനാവശ്യമായ കൊഴുപ്പ് പുറന്തള്ളാൻ ഇത് സഹായിക്കും. മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് തടി കുറയ്ക്കാൻ നല്ലതാണ്. മറ്റ് ഉണങ്ങിയ പഴങ്ങളെ അപേക്ഷിച്ച് ഉണക്കമുന്തിരിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ ഉണ്ട്.


ALSO READ: ഓട്‌സ് കഴിച്ചാല്‍ ഇരട്ടി ഗുണം...


ഉണക്കമുന്തിരി ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ്. ഉണക്കമുന്തിരി ദഹനത്തിന് സഹായിക്കും. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഉണക്കമുന്തിരിയിലെ ഫൈബറുകൾ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും ഉണക്കമുന്തിരി സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഉണക്കമുന്തിരിയിൽ ഉയർന്ന അവയിൽ കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ മിതമായ അളവിൽ കഴിക്കുന്നതാണ് ഉത്തമം.


കുറിപ്പ്: ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഭക്ഷണക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്തുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.