മുസ്ലീം മത വിശ്വാസികൾക്ക് റമദാൻ ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും പുണ്യ മാസമാണ്. ഈ പുണ്യമാസത്തിൽ, ഇഫ്താർ എന്നറിയപ്പെടുന്ന നോമ്പ് തുറക്കലിന് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്നു. എന്നാൽ, ഈ സമയം ആരോ​ഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം ഉള്ളവർക്ക്, ഇഫ്താറിനായി മികച്ച പാചകക്കുറിപ്പുകൾ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ വിഷമിക്കേണ്ട, പ്രമേഹമുള്ളവർക്കായി പ്രത്യേകം തയ്യാറാക്കിയ ലളിതവും രുചികരവുമായ പാചകക്കുറിപ്പുകൾ ഇതാ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിക്കൻ ബ്രെസ്റ്റ് കഷ്ണങ്ങൾ നാരങ്ങ നീര്, ഒലിവ് ഓയിൽ, വെളുത്തുള്ളി, സ്പൈസസ് എന്നിവ യോജിപ്പിച്ച മാരിനേറ്റ് ചെയ്യുക. ഇത് അരമണിക്കൂർ പുരട്ടിവച്ച ശേഷം ​ഗ്രിൽ ചെയ്തെടുക്കാം. കൊഴുപ്പ് കുറഞ്ഞ തൈര്, കുക്കുമ്പർ, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ സോസ് ചേർത്ത് വിളമ്പാം. രുചികരവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഈ വിഭവത്തിൽ കാർബോഹൈഡ്രേറ്റ് കുറവാണ്.


ക്വിനോവ വേവിച്ച് മാറ്റിവയ്ക്കുക. ചെറുപയർ, ചെറുതായി അരിഞ്ഞ വെള്ളരി, തക്കാളി, ബെൽ പെപ്പർ, പുതിന തുടങ്ങിയവ ഇതിൽ മിക്സ് ചെയ്യുക. ഒലിവ് ഓയിൽ, നാരങ്ങ നീര്, തേൻ എന്നിവ ചേർത്ത് സാലഡ് ഡ്രസിങ് ചെയ്യാം. ക്വിനോവ നാരുകളും പ്രോട്ടീനും നൽകുന്നു. ഈ സാലഡിൽ ജിഐ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നു.


സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ കൊഴുപ്പ് കുറഞ്ഞ ഗ്രീക്ക് തൈര് ചേർത്ത് മിക്സ് ചെയ്യുക. ബദാം, വാൽനട്ട് തുടങ്ങിയ നട്സുകൾ ഇതിൽ ചേർക്കാം. പ്രോട്ടീൻ, കാത്സ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇത്. ഇത് പ്രമേഹമുള്ളവർക്ക് മികച്ചതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.