Ramadan 2024: വ്രതശുദ്ധിയുടെ പുണ്യനാളുകൾ; ഉയർന്ന താപനിലയിൽ ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Ramadan Fasting: മുസ്ലിം കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാൻ. റമദാൻ മാസത്തിൽ ദിവസം മുഴുവൻ നീളുന്ന ജലപാനം പോലുമില്ലാത്ത കഠിനവ്രതമാണ് വിശ്വാസികൾ പിന്തുടരുന്നത്.
റമദാൻ മാസം മുസ്ലിം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യമാസമാണ്. ഈ ഒരു മാസം വ്രതം അനുഷ്ഠിക്കുന്നു. മുസ്ലിം കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാൻ. ദിവസം മുഴുവൻ നീളുന്ന ജലപാനം പോലുമില്ലാത്ത കഠിനവ്രതമാണ് വിശ്വാസികൾ പിന്തുടരുന്നത്. നോമ്പുമുറിക്കുന്ന സയമം മാത്രമാണ് വിശ്വാസികൾ ഭക്ഷണം കഴിക്കുന്നത്.
ഒരു മാസം നീളുന്ന വ്രതാനുഷ്ഠാനങ്ങൾ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന താപനിലയും അമിതമായ ചൂടും നിർജ്ജലീകരണം ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കും. നോമ്പുകാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിഞ്ഞിരിക്കാം.
ജലാംശം: ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ദിവസം മുഴുവൻ നോമ്പ് അനുഷ്ഠിക്കുന്നതിനാൽ ശരീരത്തിൽ ജലാംശം കുറയാൻ സാധ്യതയുണ്ട്. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. അതിനാൽ നോമ്പ് തുറക്കുന്ന സമയവും ആരംഭിക്കുന്ന സമയവും കഴിക്കുന്ന ഭക്ഷണങ്ങളിൽ ജലാംശമുള്ളവ കൂടുതൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കും.
ALSO READ: ഇഞ്ചി ഇങ്ങനെ കഴിക്കൂ... ഉയർന്ന കൊളസ്ട്രോളിനെ എളുപ്പത്തിൽ കുറയ്ക്കാം
സമീകൃതാഹാരം: കാർബോഹൈഡ്രേറ്റുകൾ, ലീൻ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ്, പോഷകങ്ങൾ എന്നിവ സന്തുലിതമാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. സമീകൃതമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ദിവസം മുഴുവൻ ഊർജ്ജത്തോടെയും ആരോഗ്യത്തോടെയും നിലനിർത്തും.
കലോറി നിയന്ത്രണം: നോമ്പുതുറ സമയത്ത് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഉണ്ടാകുമെങ്കിലും ഇവ കഴിക്കുന്നതിന്റെ അളവ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിന് പകരം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.
ഭക്ഷണക്രമീകരണം: ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതിരിക്കുന്നതിനാൽ നോമ്പു തുടങ്ങുന്നതിന് മുൻപും നോമ്പുതുറയ്ക്ക് ശേഷവും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഗ്യാസ്ട്രബിളിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ALSO READ: ചൂടിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്
പ്രോട്ടീൻ: ഓട്സ്, മുട്ട, പഴം, ധാന്യങ്ങൾ, തൈര് എന്നിവ പോഷകസമൃദ്ധവും നാരുകളും പ്രോട്ടീനും അടങ്ങിയവയാണ്. ഇത്തരം ഭക്ഷണം കഴിച്ച് ദിവസം ആരംഭിക്കുന്നത് ദഹനം മികച്ചതാക്കുന്നതിനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുന്നതിനും മെറ്റബോളിസം മികച്ചതാക്കുന്നതിനും സഹായിക്കും. ഇവ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.
വ്രതാനുഷ്ഠാന സമയത്ത് സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. സമ്മർദ്ദം ആരോഗ്യത്തെയും ഭക്ഷണശീലങ്ങളെയും ബാധിക്കും. അതിനാൽ, സമ്മർദ്ദം നിയന്ത്രിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയുന്നതിന് സഹായിക്കും.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.