രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. രണ്ട് തരം കൊളസ്ട്രോളാണ് ഉള്ളത്, എച്ച്ഡിഎൽ കൊളസ്ട്രോൾ അഥവാ നല്ല കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോൾ അഥവാ മോശം കൊളസ്ട്രോളും. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് കരൾ രോഗങ്ങൾ, ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയിലേക്ക് നയിക്കും.
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മരുന്നുകൾ ആവശ്യമായി വരുമെങ്കിലും പ്രകൃതിദത്ത മാർഗങ്ങളിലൂടെയും കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും. ഇത്തരത്തിൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി ദഹനത്തിനും മെറ്റബോളിസം മികച്ചതാക്കാനും ഗുണം ചെയ്യും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇഞ്ചി ചായ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഇഞ്ചി. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും കോശങ്ങളുടെ കേടുപാടുകൾ തടയാനും സഹായിക്കുന്നു. ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കാനും വിവിധ ഹൃദ്രോഗങ്ങളെ തടയാനും ഇത് സഹായിക്കും.
ALSO READ: ചൂടിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്
ബ്ലാക്ക് ടീയിൽ ഇഞ്ചി ചേർത്ത് പതിവായി കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും സഹായിക്കും.
ഇഞ്ചി ചായ കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മികച്ചതാക്കുന്നു. ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാൻ കരളിന്റെ പ്രവർത്തനം മികച്ചതായിരിക്കേണ്ടത് പ്രധാനമാണ്. ഇത് ശരീരത്തിലെ വിഷാംശം നീക്കാനും അമിതമായ കൊളസ്ട്രോൾ കുറയ്ക്കാനും മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
ഉയർന്ന സമ്മർദ്ദം ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിനും കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും കാരണമാകും. ഇത് ഹൃദ്രോഗങ്ങളിലേക്ക് നയിക്കും. ഇഞ്ചി ചായയിലെ അഡാപ്റ്റോജെനിക് ഗുണങ്ങൾ ശരീരത്തെ വിശ്രമിക്കാൻ സഹായിക്കും. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനും സഹായിക്കും.
ALSO READ: ചൂടിൽ ഉള്ളം തണുപ്പിക്കാൻ വാനില കസ്റ്റാർഡ് പുഡിങ് ഉണ്ടാക്കാം; ഇതാ ഒരു സിമ്പിൾ റെസിപ്പി
ഇഞ്ചി ചായ കഴിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണ് ഭാര നിയന്ത്രണം. ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അമിതവണ്ണം, പൊണ്ണത്തടി എന്നിവ ഉയർന്ന കൊളസ്ട്രോളിലേക്കും ഹൃദ്രോഗങ്ങളിലേക്കും നയിക്കുന്നു.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.