മുടി കൊഴിച്ചിൽ ഭൂരിഭാ​ഗം ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുടിയുടെ പരിപാലനം ചിലപ്പോൾ വലിയ വെല്ലുവിളിയാകാറുണ്ട്. ന​ഗരങ്ങളിൽ താമസിക്കുന്നവരിൽ മലിനീകരണം മൂലം മുടി കൊഴിച്ചിൽ സാധാരണമായിരിക്കുകയാണ്. ഭക്ഷണക്രമവും ജീവിതശൈലിയും മുടിയുടെ ആരോ​ഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുടി കൊഴിച്ചിൽ രൂക്ഷമാകുന്നത് ശ്രദ്ധിക്കണം. മുടികൊഴിച്ചിന് ബാഹ്യമായ പരിഹാരങ്ങൾ കാണുന്നത് പോലെ തന്നെ പ്രധാനമാണ് ആന്തരിക പരിഹാരവും. നിങ്ങളുടെ ശരീരത്തിന് ശ്രദ്ധ ആവശ്യമുള്ള ഒരു അടിസ്ഥാന അവസ്ഥയുണ്ടെന്നാണ് ഇതിനർഥം. മുടികൊഴിച്ചിലിന്റെ കാരണങ്ങളും മുൻകരുതലുകളും പരിഹാരങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.


ഹോർമോൺ അസന്തുലിതാവസ്ഥ: മുടി വളർച്ചയിലും കൊഴിച്ചിലിലും ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അസന്തുലിതമായ എൻഡോക്രൈൻ ആണ് പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള പ്രധാന കാരണം.


തൈറോയ്ഡ് പ്രവർത്തനം: തൈറോയ്ഡ് പ്രവർത്തനം തകരാറിലാകുന്നത് ടെലോളജിക്കൽ സൈക്കിൾ തടസ്സപ്പെടാനുള്ള ഒരു കാരണമായിരിക്കാം. ഓട്ടോ-ഇമ്യൂൺ തൈറോയ്ഡ് രോഗം അലോപ്പീസിയ ഏരിയറ്റയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.


പോഷകങ്ങളുടെ കുറവുകൾ: മഗ്നീഷ്യം, സിങ്ക്, സെലിനിയം, ബി വിറ്റാമിൻ, ഇരുമ്പ്, ഫെറിറ്റിൻ, പ്രോട്ടീൻ എന്നിവയുടെ കുറവുകൾ കണ്ടെത്തി പരിഹരിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.


ALSO READ: ശൈത്യകാല രോ​ഗങ്ങളെ ചെറുക്കാം... ഈ സുഗന്ധവ്യഞ്ജനങ്ങൾ സഹായിക്കും


ഗട്ട് ഡിസ്ബയോസിസ്: കുടൽ നിങ്ങളുടെ ആരോ​ഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നു. കുടൽ ഡിസ്ബയോസിസ് ഉണ്ടെങ്കിൽ, അവശ്യ വിറ്റാമിനുകളുടെ ആഗിരണവും മുടി വളർച്ചയ്ക്ക് അനുകൂലമായ ഹോർമോണുകളുടെ നിയന്ത്രണവും താൽക്കാലികമായി നിർത്തുന്നു.


സ്ട്രെസ്: സമ്മർദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. സമ്മർദ്ദം ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് രോമകൂപങ്ങളുടെ പ്രവർത്തനത്തെയും ചാക്രിക നിയന്ത്രണത്തെയും ബാധിക്കും.


മുടി കൊഴിച്ചിൽ എങ്ങനെ പരിഹരിക്കാം?


സമീകൃതാഹാരം കഴിക്കുക.
പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനായി കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കുക.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക.
വ്യായാമം ശീലമാക്കുക.
ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകുക.


ജീവിതശൈലിയിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതും  കേടുപാടുകൾ നിയന്ത്രിക്കാൻ സഹായിക്കും. പെട്ടെന്ന് മുടി കൊഴിയുന്ന സാഹചര്യത്തിൽ, ഒരു മെഡിക്കൽ പ്രൊഫഷണലുമായി ബന്ധപ്പെടുന്നതാണ് നല്ലത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.