Prawns Alergy | കൊഞ്ചിൻറെ അലർജിക്ക് കാരണമെന്ത്.? കഴിക്കുന്നതിൽ തെറ്റുണ്ടോ?
Prawns Alergy Death: കൊഞ്ച് അലർജിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചൊറിച്ചിലാണ് .ചർമ്മത്തില്‍ വ്യാപിക്കുന്ന തിണർപ്പുകളില്‍ ചൊറിച്ചില്‍ ഉണ്ടാകാൻ കാരണമായേക്കും.
ഭക്ഷണത്തില്‍ നിന്നും അലർജിയുണ്ടാകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ച് അലർജിയുണ്ടായ യുവതി മരിച്ച സംഭവം പുറത്തു വന്നിരുന്നു.ചില ഭക്ഷണത്തില്‍ നിന്നുള്ള അലർജി തിരിച്ചറിയാതെ പോയാല്‍ മരണം വരെ സംഭവിക്കാം. ഇത്തരത്തില്‍ കൊഞ്ചും ചിലരില്‍ അലർജി ഉണ്ടാക്കുന്ന ഒന്നാണ്. കൊഞ്ചില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീന്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിച്ചേക്കും.
ഇങ്ങനെ ആന്റിബോഡികള്‍, ഹിസ്റ്റാമൈനുകള്‍, ചെമ്മീൻ അലർജി ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാവുന്ന മറ്റ് രാസവസ്തുക്കള്‍ എന്നിവ ശരീരം തന്നെ ഉത്പാദിപ്പിക്കും. ഇത് പലതരത്തിലുള്ള റിയാക്ഷനുകൾക്ക് കാരണമായേക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് . കൊഞ്ച് അലർജിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചൊറിച്ചിലാണ് .ചർമ്മത്തില്‍ വ്യാപിക്കുന്ന തിണർപ്പുകളില്‍ ചൊറിച്ചില്‍ ഉണ്ടാകാൻ കാരണമായേക്കും.
ALSO READ: Death: ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചു, അലർജി ന്യുമോണിയയായി; 20കാരി മരിച്ചു
കണ്ണ്, വായ, ചർമ്മം എന്നിവിടങ്ങളിലാണ് ചൊറിച്ചില്‍ പ്രധാനമായും അനുഭവപ്പെടുന്നത്. അറ്റോപിക് ഡെർമറ്റൈറ്റിസ് എന്ന് അറിയപ്പെടുന്ന ത്വക്ക് രോഗാവസ്ഥയാണ് എക്‌സിമ. വരണ്ട ചർമ്മത്തിന്റെ തവിട്ട്-ചാര നിറത്തില്‍ പാടുകള്‍ കാണപ്പെടും. കൈകള്‍, കാലുകള്‍, കണങ്കാല്‍, കൈത്തണ്ട, നെഞ്ച്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവയിലാണ് പാടുകള്‍ കാണപ്പെടുന്നത്.
കൂടാതെ ശരീരത്തില്‍ ദ്രാവകം നിറയുന്ന ചെറിയ മുഴകളും കാണപ്പെടുന്നു.ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ച് വേദനയുമാണ് മറ്റൊരു പ്രധാന ലക്ഷണം. ശ്വാസം മുട്ടല്‍, ചുമ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങള്‍. മന്ദഗതിയിലുള്ള പള്‍സ് നിരക്കും ഇതിന്റെ പ്രധാന ലക്ഷണമാണ്.
ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിൽ നിന്നുണ്ടായ അലർജിയെ തുടർന്നാണ് പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആശുപത്രിയിൽ മരിച്ചത്. കൊഞ്ച് കഴിച്ചതിന് പിന്നാലെ നിഖിതയുടെ ദേഹത്ത് അലർജി ഉണ്ടായി. അലർജി വഷളായതോടെ അത് ന്യുമോണിയയിലേയ്ക്ക് വഴിമാറുകയായിരുന്നു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.