Death: ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചു, അലർജി ന്യുമോണിയയായി; 20കാരി മരിച്ചു

20 year old woman dies after eating of prawns: ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് നിഖിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2024, 09:27 AM IST
  • കൊഞ്ച് കഴിച്ചതിന് പിന്നാലെ നിഖിതയുടെ ദേഹത്ത് അലർജി ഉണ്ടായി.
  • അലർജി വഷളായതോടെ അത് ന്യുമോണിയയിലേയ്ക്ക് വഴിമാറുകയായിരുന്നു.
  • കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
Death: ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചു, അലർജി ന്യുമോണിയയായി; 20കാരി മരിച്ചു

ഇടുക്കി: ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്. ഞായറാഴ്ചയാണ് നിഖിത ഭക്ഷണത്തിനൊപ്പം കൊഞ്ച് കറി കഴിച്ചത്. 

കൊഞ്ച് കഴിച്ചതിന് പിന്നാലെ നിഖിതയുടെ ദേഹത്ത് അലർജി ഉണ്ടായി. അലർജി വഷളായതോടെ അത് ന്യുമോണിയയിലേയ്ക്ക് വഴിമാറുകയായിരുന്നു. ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസ തടസമുണ്ടായി. ഇതോടെ രക്തസമ്മർദ്ദം താഴ്ന്നു. ഉടൻ തന്നെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ALSO READ: ഈ ജില്ലയില്‍ 41 ഡിഗ്രി വരെ ചൂട് ഉയരും; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

ആശുപത്രിയിൽ എത്തിയ ശേഷം നിഖിതയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും രാത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊഞ്ച് കഴിച്ചത് നിഷയ്ക്ക് അലർജി ഉണ്ടാകാൻ കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചെന്നും പോലീസ് പറഞ്ഞു. 

മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിയ്ക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. സഹോദരൻ: ജിഷ്ണു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News